Saturday, November 17, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 01.51 AM

മെയ്‌വഴക്കത്തിന്റെ പൂര്‍ണതയില്‍ ഓച്ചിറക്കളിയ്‌ക്ക് സമാപനം

uploads/news/2018/06/226357/re6.jpg

ഓച്ചിറ: ആയോധനകലയുടെ ചടുലതാളവുമായി രണ്ടു ദിവസത്തെ ഓച്ചിറക്കളിയ്‌ക്ക് സമാപനം. പടനിലത്തും എട്ടുകണ്ടത്തിലുമായി നൂറുകണക്കിന്‌ യോദ്ധാക്കളാണ്‌ അങ്കം കുറിച്ചത്‌. ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ തന്നെ കളരിസംഘങ്ങള്‍ കളരിയാശാന്മാരുടെ നേതൃത്വത്തില്‍ പടനിലത്ത്‌ കരക്കളി ആരംഭിച്ചു. ഉച്ചയ്‌ക്ക് 12 മണിയോടെ അന്നദാന മണ്ഡപത്തിന്‌ മുന്നില്‍ നിന്നും ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര എട്ടുകണ്ടത്തിന്‌ മധ്യത്തിലെത്തിയപ്പോള്‍ ഇരുകരകളില്‍ നിന്നുമുള്ള കളരിയാശാന്മാര്‍ എട്ടുകണ്ടത്തിന്റെ മധ്യത്തിലെത്തി ഹസ്‌തദാനം നല്‍കി. തുടര്‍ന്ന്‌ ഇരുകരകളിലുമുണ്ടായിരുന്നവര്‍ കര പറഞ്ഞ്‌ അങ്കം കുറിച്ചു. മൂന്നു വയസ്‌ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ അങ്കം കുറിക്കാനെത്തിയിരുന്നു. 18 അടവുകളും 12 ചുവടുകളും കരയിലും വെള്ളത്തിലുമായി അഭ്യാസികള്‍ കുറിച്ചപ്പോള്‍ കാണികള്‍ക്കും അത്‌ നവ്യാനുഭവമായി. കായംകുളം വേണാട്ടു രാജാക്കന്മാര്‍ തമ്മില്‍ നടന്ന യുദ്ധത്തെ അനുസ്‌മരിച്ചാണ്‌ ഓച്ചിറക്കളി നടത്തുന്നത്‌. 30 ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങള്‍ക്ക്‌ ഒടുവിലാണ്‌ അഭ്യാസികള്‍ ഓച്ചിറ പടനിലത്തെത്തിയത്‌. ഇന്നും നാളെയും ഓച്ചിറ പടനിലത്ത്‌ കന്നുകാലി പ്രദര്‍ശനം നടക്കും.

Ads by Google
Sunday 17 Jun 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW