Wednesday, September 19, 2018 Last Updated 11 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 16 Jun 2018 05.58 PM

പങ്കാളിക്കു ലൈംഗിക മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ? അറിയാം ഈ ലക്ഷണങ്ങളിലൂടെ

uploads/news/2018/06/226183/6.jpg

ലൈംഗിക പ്രശ്‌നങ്ങള്‍ മിക്കവര്‍ക്കും സംഭവിക്കുന്ന ഒന്നാണ്. ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യം തോന്നാതിരിക്കുന്ന അവസ്ഥയാണ് ഫ്രിജിഡിറ്റി. മിക്കപ്പോഴും മാനസിക കാരണങ്ങള്‍ മൂലമാണ് ലൈംഗിക താല്‍പ്പര്യം കുറയുന്നത്. പരാജയബോധം, ലൈംഗികപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ, ഒരേ തരത്തിലുള്ള രതിരീതികള്‍ മൂലമുള്ള വിരസത, മിഥ്യാധാരണകള്‍ തുടങ്ങിയവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ശാരീരിക കാരണങ്ങള്‍ മൂലവും ചിലരില്‍ താത്പര്യക്കുറവുണ്ടാകും. ലൈംഗികബന്ധത്തില്‍ സ്ത്രീയ്ക്ക് അനുഭവിക്കേണ്ടിവരുന്ന വേദനകളും ചിലപ്പോള്‍ താല്‍പ്പര്യ കുറവിലേയ്ക്കു നയിച്ചേക്കാം.

പ്രധാന ലക്ഷണങ്ങള്‍

* ലൈംഗികതയില്‍ ഏര്‍പ്പെട്ടാലും ലൈംഗികാനന്ദം ആസ്വദിക്കാന്‍ കഴിയാതെ പോവുക

* ബന്ധപ്പെടലില്‍ ഹദ്യമായി ഇടപഴകാന്‍ സാധിക്കാതെ പോവുക

ലൈംഗികതയോടു തന്നെ വെറുപ്പും നീരസവും വച്ചു പുലര്‍ത്തുന്ന അവസ്ഥ.

* ഇണയില്‍ നിന്നും എത്ര തന്നെ ഉത്തേജനശ്രമം ഉണ്ടായാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥ

* രതിമൂര്‍ച്ഛ ഉണ്ടാവാതിരിക്കുക

* സാധാരണ രീതിയിലുള്ള ലൈംഗികബന്ധത്തിനു പോലും താല്‍പര്യമില്ലാതെ വരിക

* ശാരീരികമായി എല്ലാം തികഞ്ഞ സ്ത്രീയാണെങ്കിലും രതിയോട് അതിരുകടന്ന വിമുഖത

* ലൈംഗിക ഉണര്‍വ് ഇല്ലാത്ത അവസ്ഥ

* യോനിയില്‍ വഴുവഴുപ്പ് ഉണ്ടാകുന്നില്ല

* രതിവികാരം എന്തെന്ന് അറിയില്ല തുടങ്ങിയവയൊക്കെ ലൈംഗികമരവിപ്പിന്റെ ഭാഗമായി കാണാവുന്നവയാണ്.

Ads by Google
Saturday 16 Jun 2018 05.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW