Tuesday, September 25, 2018 Last Updated 32 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 16 Jun 2018 04.04 PM

ആഹാരശേഷം എന്ത് ?

''ഭക്ഷണശേഷം ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്തല്ലാമാണെന്നു നോക്കാം...''
uploads/news/2018/06/226169/diet160618a.jpg

ആഹാരം കഴിച്ചതേയുള്ളൂ, നീ കിടക്കാന്‍ പോകുകയാണോ? അതു പറഞ്ഞപ്പോള്‍ അവള്‍ നടക്കാന്‍ തുടങ്ങുന്നു? എല്ലാം നിര്‍ത്തി വെള്ളം കുടിക്കുവാണോ? അതു വേണ്ടെന്ന് പറഞ്ഞപ്പോള്‍ പഴം കഴിക്കുവാണോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കാത്തവര്‍ ചുരുക്കം.

സത്യത്തില്‍ ആഹാരം കഴിച്ചശേഷം എന്താണ് വേണ്ടുന്നത്, വേണ്ടാത്തത് എന്നറിയേണ്ടത് വളരെ അത്യാവശ്യമല്ലേ?. കാരണം നന്നായി ഭക്ഷണം കഴിക്കുക പോലെ പ്രധാനമാണ് അത് നന്നായി ശരീരത്തിലെത്തുക എന്നതും.

കഴിക്കുന്ന ആഹാരം ഊര്‍ജ്ജമായി മാറിയാലേ അവയങ്ങളെല്ലാം ശരിയായി പ്രവര്‍ത്തിക്കൂ. അതുകൊണ്ട് കൃത്യമായി ആഹാരം കഴിക്കുന്നതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.

കുളി ഉടന്‍ വേണ്ട


ഭക്ഷണം ദഹിക്കാന്‍ നല്ല രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. ആഹാരം കഴിഞ്ഞയുടന്‍ കുളിച്ചാല്‍ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യും. അതുകൊണ്ട്ഭക്ഷിച്ച് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. എന്നാലേ കഴിച്ചതിന്റെ പ്രയോജനം കിട്ടൂ.

ചായ വേണ്ടേ വേണ്ട


നന്നായി ഭക്ഷണം കഴിച്ച ശേഷം ചായ കുടിക്കുന്ന ശീലം ചിലര്‍ക്കെങ്കിലുമുണ്ട്. അതൊഴിവാക്കുന്നതാണ് നല്ലത്. ചായയിലടങ്ങിയ ആസിഡുകള്‍ ഭക്ഷണത്തിലെ പ്രോട്ടീനുകളെ വലിച്ചെടുത്ത് കട്ടിയാക്കും.

അതോടെ പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ആമാശയത്തിന്റെ കഴിവ് ഇല്ലാതാകും. ആഹാരം കഴിച്ചയുടന്‍ ചായ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം.

വര്‍ക്കൗട്ടുകളോടും ബൈ ബൈ


ഭക്ഷണം കഴിച്ചയുടന്‍ വര്‍ക്കൗട്ട് ചെയ്യുന്നത് പലരുടെയും ശീലമാണ്. ഇതൊരിക്കലും ചെയ്യരുത്. വയറു നിറഞ്ഞ അവസ്ഥയില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നത് മന്ദതയിലേക്ക് നയിക്കും. ഇത് ദഹന പ്രശ്‌നങ്ങളുമുണ്ടാക്കും. കഴിവതും വര്‍ക്ക്ഔട്ടിനു മുമ്പ് വയറു നിറയെ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഉത്തമം.
uploads/news/2018/06/226169/diet160618a1.jpg

ഉടന്‍ ഉറക്കം ഉപേക്ഷിക്കാം


എപ്പോഴായാലും ഭക്ഷണം കഴിച്ചാലുടന്‍ കുറച്ചു നേരം വിശ്രമിക്കുന്നത് പലരുടെയും ശീലമാണ്, പ്രത്യേകിച്ച് രാത്രിയില്‍. എന്നാലത് ചെയ്യരുത്. അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്ന് പഴമക്കാര്‍ പറയാറുണ്ട്.

ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാക്കും. വയറിന് അസ്വസ്ഥതയും ദഹനപ്രശ്‌നങ്ങളും വരും. അമിതവണ്ണത്തിനും കുടവയറിനും ഇതൊരു കാരണമാണ്.

രാത്രി എട്ടിനു മുന്‍പ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നല്‍കിയ ശേഷം മാത്രം ഉറങ്ങിയാല്‍ മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ രീതി നിങ്ങളുടെ ദഹന പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തേകും. ആഹാരശേഷം മിനിമം ഒന്ന് രണ്ട് മണിക്കൂര്‍ സമയം ശരീരത്തിന് നല്‍കി ഉറങ്ങുന്നതാണ് നല്ലത്.

വെള്ളംകുടി മിതമാകാം


പ്രായപൂര്‍ത്തിയായ ഒരാള്‍ ഒരുദിവസം 14 ഗ്ലാസ് വെള്ളം വരെ കുടിക്കണമെന്നാണ്. പക്ഷേ അത് ഭക്ഷണം കഴിച്ചയുടന്‍ വേണമെന്ന് ആരും പറഞ്ഞിട്ടില്ല. ആ രീതി അത്ര നല്ലതുമല്ല.

ഉമിനീരുതന്നെ ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നുമാണ് വിദഗ്ധാഭിപ്രായം. ഭക്ഷണശേഷം ഉടന്‍ വെള്ളം കുടിക്കുന്നത് ഉമിനീരിന്റെ ശക്തി ഇല്ലാതാക്കും. അതുകൊണ്ട് ഭക്ഷിച്ച് 30 മിനിറ്റ് കഴിഞ്ഞേ വെള്ളം കുടിക്കാവൂ.

പഴങ്ങളും തെരഞ്ഞെടുക്കുക


ആഹാരശേഷം പഴങ്ങള്‍ കഴിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ ഭക്ഷണത്തിനു പിന്നാലെ ചില പഴങ്ങള്‍ കഴിച്ചാല്‍ ദഹനത്തിന് ബുദ്ധിമുട്ടാവും. ദഹനക്കുറവ്, നെഞ്ചെരിച്ചില്‍ തുടങ്ങിയവയ്ക്ക് ഇവ കാരണമാകുന്നു.

പഴങ്ങള്‍ ദഹിക്കാന്‍ പലതരം എന്‍സൈമുകള്‍ ആവശ്യമാണ്, വെറുംവയറ്റില്‍ പഴം കഴിക്കുന്നതാണുത്തമം. ആഹാരം കഴിച്ച ഉടന്‍ കഴിക്കുമ്പോള്‍ ശരിയായ ദഹനം നടക്കാതെ വരുന്നു.

അതിരാവിലെ കുറച്ചു വെള്ളം കുടിച്ച ശേഷം പഴങ്ങള്‍ കഴിക്കാം. അതല്ലെങ്കില്‍ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പോ രണ്ടു മണിക്കൂര്‍ ശേഷമോ കഴിക്കുക. കൈതച്ചക്ക, ഓറഞ്ച്, മാതളനാരങ്ങ എന്നിവ ഒരുമിച്ചാക്കി കഴിക്കാം. ദഹനപ്രശ്‌നങ്ങളില്ലെങ്കില്‍ ഉപ്പിട്ടും കഴിക്കാം. ബെറികളും ഡ്രൈ ഫ്രൂട്‌സും കൂടി കഴിക്കാം.

uploads/news/2018/06/226169/diet160618a2.jpg

പുകവലി ഒഴിവാക്കാം


ആഹാരം കഴിച്ചയുടന്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് പുകവലി. ആഹാരം കഴിച്ച ഉടന്‍ ഒരു പുക നിര്‍ബന്ധമാണ് എന്ന് പറയുന്ന പലരുമുണ്ട്. ആഹാരത്തിനു മുന്‍പും ശേഷവും പുകവലി ആരോഗ്യത്തിന് ദോഷമാണ്.

സിഗററ്റിലെ കാര്‍സിനോജനുകള്‍ അര്‍ബുദമുണ്ടാക്കാം. അതിനുള്ളിലെ നിക്കോട്ടിന്‍ കുടലുകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും ആരോഗ്യം നശിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആഹാരശേഷം ഒരു സിഗരറ്റ് വലിച്ചാല്‍ 10 എണ്ണം വലിക്കുന്നതിന് തുല്യമാണ്.

വായനയും വേണ്ട


വായിച്ചാല്‍ വളരുമെന്നത് സത്യം തന്നെ. എന്നാല്‍, ആഹാരം കഴിച്ച ഉടന്‍ ഉള്ള സമയം വായനയ്ക്ക് നന്നല്ല. പുസ്തകം വായിക്കുമ്പോള്‍ ഏകാഗ്രത ആവശ്യമാണ്. ആ സമയം രക്തയോട്ടം കണ്ണുകളിലേക്കു കേന്ദ്രീകരിക്കപ്പെടും. ശരിയായ ദഹനത്തിന് നല്ല രക്തയോട്ടം ഉണ്ടാകണം. വായന ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വയറ്റില്‍ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

വിശ്രമം ഉത്തമം തന്നെ


ഭക്ഷണം കഴിച്ചാലുടന്‍ പ്രയാസമേറിയ വ്യായാമങ്ങള്‍ ചെയ്യേണ്ട കാര്യമില്ല. ഭക്ഷണത്തിലടങ്ങിയ ന്യൂട്രീഷനെ വലിച്ചെടുക്കാനുള്ള സമയം ശരീരത്തിന് നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്.

പെട്ടെന്നു തന്നെ വ്യായാമത്തിലേര്‍പ്പെട്ടാല്‍ ആസിഡ് റിഫ്‌ളക്ഷനും ദഹനപ്രശ്‌നങ്ങളുമുണ്ടാകും. ആഹാരം കഴിച്ച് 30 മിനിറ്റിന് ശേഷം ഒന്നു നടക്കുന്നത് വളരെ നല്ലതാണ്.

ലക്ഷ്മി ബിനീഷ്

Ads by Google
Saturday 16 Jun 2018 04.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW