Saturday, September 22, 2018 Last Updated 39 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 16 Jun 2018 03.34 PM

പരമശിവസന്നിധാനത്തിലെ ഭൈരവന്‍

''ആഴ്ചയില്‍ ഏഴുദിവസങ്ങളിലും ഭൈരവപൂജ ചെയ്യാവുന്നതാണ്. കാര്യസിദ്ധിയുടെ കാര്യത്തിലും ആരാധനാ മുറയിലും വ്യത്യാസങ്ങള്‍ പലതുമുണ്ട് എന്നറിയുക.''
uploads/news/2018/06/226166/joythi160618a.jpg

എല്ലാ ശിവക്ഷേത്രങ്ങളിലും ദര്‍ശിക്കുവാന്‍ കഴിയുന്ന ഒരു ദൈവമാണ് ഭൈരവന്‍! അറുപത്തിനാല് വിവിധ ഭാവങ്ങളില്‍ ഭക്തരെ കടാക്ഷിക്കുന്ന ദൈവവുമാണ് ഭൈരവന്‍. അഷ്ടമി തിഥിയാണ് ഭൈരവന് ഏറെ ഇഷ്ടപ്പെട്ട ദിവസം. അതുപ്രകാരം ഓരോ അഷ്ടമി തിഥിക്കും ഓരോ പ്രത്യേകതതയുമുണ്ട്.

ആ കണക്കുപ്രകാരം വൃശ്ചികമാസം പൗര്‍ണ്ണമി അഷ്ടമിയാണ് ''കാര്‍ത്തിക അഷ്ടമി.'' ഈ വിശേഷ ദിവസത്തെ രുദ്രാഷ്ടമിയെന്നും, കാല ഭൈരവാഷ്ടമിയെന്നും ഓരോ ദേശത്തും പറഞ്ഞുവരുന്നു.

എല്ലാ ശിവക്ഷേത്രങ്ങളിലും ശിവസന്നിധാനത്തിനരികില്‍ കാലഭൈരവനേയും ദര്‍ശിക്കുവാന്‍ കഴിയും. സൂര്യന്‍, ശനി, ഭൈരവന്‍ എന്നിവര്‍ വരിയായി നിലകൊള്ളുന്ന ക്ഷേത്രങ്ങളും കേരളത്തില്‍ ധാരാളം!

ആഴ്ചയില്‍ ഏഴുദിവസങ്ങളിലും ഭൈരവപൂജ ചെയ്യാവുന്നതാണ്. കാര്യസിദ്ധിയുടെ കാര്യത്തിലും ആരാധനാ മുറയിലും വ്യത്യാസങ്ങള്‍ പലതുമുണ്ട് എന്നറിയുക.

ഭൈരവന് രാഹുകാലപൂജയാണ് ഏറെ പഥ്യം. ഞായറാഴ്ചകളില്‍ രുദ്രാഭിഷേകവും ആകാം. എല്ലാം രാഹുകാലത്തില്‍ത്തന്നെയാണ് ഉത്തമം. ചെറു നാരങ്ങമാല ചാര്‍ത്തി ആരാധിച്ചാല്‍ കാര്യസിദ്ധി നിശ്ചയം.

ഇനി ഒരോ ദിവസത്തേ പ്രത്യേകതകള്‍ ശ്രദ്ധിക്കുക:- (എല്ലാം രാഹുകാലത്തുതന്നെ ഉത്തമം.)

1. ഞായര്‍:-


വിവാഹസിദ്ധിക്കായി രാഹുകാലത്തില്‍ ഭസ്മാഭിഷേകം-അല്ലെങ്കില്‍ രുദ്രാഭിഷേകം. തൈര്, പാല്‍, തേങ്ങ, തേന്‍ എന്നിവയാണ് അര്‍ച്ചനയ്ക്ക് ഏറെ ഉത്തമം.

2. തിങ്കള്‍:-


അന്ന് ഭൈരവനെ അല്ലിമലരാല്‍ മാല ചാര്‍ത്തണം. ഇല്ലെങ്കില്‍ വെളുത്ത പൂജാ പുഷ്പങ്ങള്‍ ഏതുമാകാം. പായസംപോലെ മധുരപദാര്‍ത്ഥമാണ് നേദിക്കേണ്ടത്. മാങ്ങാ കാലമാണെങ്കില്‍ പഴുത്തമാങ്ങ ഏറെ വിശിഷ്ടം- ശനിദോഷ നിവാരണത്തിന് ഉത്തമ മാര്‍ഗമാണിത്.

3. ചൊവ്വ:-


സഹോദരീ സഹോദരന്മാരുടെ ക്ഷേമത്തിനായി തുവരപ്പരിപ്പ് പായസം നിവേദിക്കുക. പുഷ്പങ്ങള്‍ അരളിപ്പൂ ഉത്തമം.

4. ബുധന്‍:-


ഈ ദിവസം വിദ്യാദാതാവാണ് ഭൈരവന്‍. വിദ്യാര്‍ത്ഥികള്‍ ഈ ദിവസം മറക്കാതെ ആരാധനയ്‌ക്കെത്തണം. അരളിപ്പൂവും മധുരവും മറക്കാതെ കരുതണം.

5. വ്യാഴം:-


ചന്ദനാഭിഷേകമാണ് വ്യാഴാഴ്ച ദേവനിഷ്ടം. പുഷ്പങ്ങള്‍ മഞ്ഞള്‍ നിറമുള്ളതായാല്‍ ഏറെ നന്ന്. പാല്‍പ്പായസം നിവേദിക്കുക. വിദ്യാധനം നിശ്ചയം.

6. വെള്ളി:-


ചന്ദനവും-താമരയും കൊണ്ടുള്ള അഭിഷേകം നടത്തണം. കേസരി പായസവും വേണം. അവിവാഹിതരായ സ്ത്രീകളുടെ കാര്യസിദ്ധിക്ക് അത്യുത്തമമാണ് വെളളിയാഴ്ച പൂജ.

7. ശനി:-


നാഗലിംഗ പൂവാണ് ഏറെ ഉത്തമം. കിട്ടാനില്ലെങ്കില്‍ ശംഖുപുഷ്പം, പാല്‍, പായസം, കരിമ്പുനീര്‍ എന്നിവ ഇഷ്ടപ്പെട്ട നിവേദ്യങ്ങള്‍ ഇതും ശനിദോഷം നീങ്ങി സുഖസമാധാന ജീവിതത്തിന് വഴിയൊരുക്കുന്നതാണ്. മാത്രമല്ല പരേതത്മാക്കളുടെ അനുഗ്രഹവും നിശ്ചയം. ശരീശ്വരന്റെ ഗുരുനാഥനാണ് ഭൈരവന്‍ എന്നാണ് പുരാണ പ്രോക്തം. ആയതിനാല്‍ ശനിദോഷ മകലുവാന്‍ ഭൈരവാരാധനയാണ് ഉത്തമമാര്‍ഗം.

ആരാധനാമന്ത്രം:-


രക്തജ്വാല ജഡാധരം
രക്താങ്ക തേജോമയം
നിര്‍വ്വാണം സൂന വാഹനം
ക്ഷേത്രപാലനം ശിവം.
ശിവായനമഃ ശിവായ നമഃ
ആരാധനയ്ക്കുശേഷം ഈ മന്ത്രം നൂറ്റെട്ടുതവണ ജപിക്കുക.
കാര്യസിദ്ധി നിശ്ചയം.
ശിവായ നമോ നമഃ

രുഗ്മിണി ജനാര്‍ദ്ദനന്‍,
മഞ്ചേരി , മൊ: 9446630412

Ads by Google
Saturday 16 Jun 2018 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW