Wednesday, December 19, 2018 Last Updated 55 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 15 Jun 2018 03.41 PM

കേരളത്തില്‍ സ്ത്രീ വന്ധ്യത കൂടുന്നുവോ ?

uploads/news/2018/06/226074/infintypron;m150618a.jpg

സ്ത്രീ വന്ധ്യത വര്‍ധിച്ചുവരികയാണ്. അതിന് കാരണങ്ങള്‍ എന്തൊക്കെയാവാം? ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങള്‍തന്നെയാണ് പ്രധാന കാരണം. കുഞ്ഞുങ്ങളുണ്ടാകുന്നില്ല എന്ന കാരണത്താല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്താണ് വന്ധ്യത?


ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെ ഒരു വര്‍ഷമെങ്കിലും സാധാരണ ദാമ്പത്യജീവിതം നയിച്ചിട്ടും ഗര്‍ഭം ധരിക്കാത്ത അവസ്ഥയാണ് വന്ധ്യത. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാതിരിക്കുകയോ, ഗര്‍ഭം ധരിച്ചിട്ടും അലസിപ്പോകുകയോ ചെയ്താല്‍ ചികിത്സ തേടേണ്ടതാണ്.

സ്ത്രീ വന്ധ്യതയുടെ കാരണങ്ങള്‍


ക്രമം തെറ്റിയ ആര്‍ത്തവം, ആര്‍ത്തവ സമയത്തെ കഠിനമായ വയറുവേദന, അമിത രക്തസ്രാവം ഇവയെല്ലാം ഭാവിയിലെ വന്ധ്യതയുടെ ലക്ഷണങ്ങളായി കരുതാവുന്നതാണ്. അതുപോലെതന്നെ മാനസിക സമ്മര്‍ദ്ദങ്ങള്‍, ആഹാര രീതി, മദ്യപാനം, പുകവലി, രക്തക്കുറവ്, വെള്ളപ്പോക്ക് തുടങ്ങി വന്ധ്യതയുടെ കാരണങ്ങള്‍ ഒട്ടനവധിയാണ്.

സ്ത്രീകളില്‍ പൊതുവേ അണ്ഡോത്പാദനംത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണം ആര്‍ത്തവം ശരിയായ മുറയ്ക്ക് നടക്കാത്തതാണ് വന്ധ്യതയ്ക്ക് പ്രധാനകാരണമാകുന്നത്. പോളിസിസ്റ്റിക് ഓവറിയന്‍ സിന്‍ഡ്രോം ആണ് മറ്റൊന്ന്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണം സാധാരണ ആര്‍ത്തവചക്രത്തില്‍ വ്യതിയാനമോ തടസ്സമോ ഉണ്ടാകുന്നു. അണ്ഡാശയത്തിനുള്ളില്‍ അനേകം സിസ്റ്റുകള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്റെ അളവ് രക്തത്തില്‍ കൂടുന്നതുമൂലം അമിത രോമവളര്‍ച്ചയുണ്ടാകും. അണ്ഡവിസര്‍ജനം നടക്കാത്തതുമൂലം ആര്‍ത്തവമില്ലായ്മ, ക്രമം തെറ്റിയ ആര്‍ ത്തവം എന്നീ അവസ്ഥകളുണ്ടാകുന്നു.

ഗര്‍ഭാശയ അണ്ഡാശയ തകരാറുകള്‍


ഗര്‍ഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും ഘടനാവൈകല്യങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകും. ഇത് ജന്‍മനാ തന്നെയുള്ളതും പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഈ അവയവങ്ങള്‍ക്ക് സംഭവിക്കാത്തതുകൊണ്ടുമാവാം.

അണ്ഡോല്‍പ്പാദന ശേഷിക്കുറവ്, ഫലോപ്പിയന്‍ നാളിയിലെ തകരാറ്, ഗര്‍ഭാശയ മുഴകള്‍, ഭ്രൂണത്തിന് ഗര്‍ഭാശയത്തില്‍ പറ്റിപ്പിടിച്ച് വളരാന്‍ കഴിയാത്ത അവസ്ഥ, ഗര്‍ഭാശയം പുരുഷ ബീജത്തെ അന്യവസ്തുവായി കണ്ട് പുറത്തേക്ക് തള്ളുക എന്നവയും ഗര്‍ഭധാരണത്തിന് തടസങ്ങള്‍ സൃഷ്ടിക്കുന്നു.

അണുബാധയും ലൈംഗിക തകരാറുകളും


യോനീ വലയം , ഗര്‍ഭാശയമുഖം എന്നിവിടങ്ങളിലെ അണുബാധ സ്ത്രീ വന്ധ്യതയ്ക്ക് കാരണമാകും. ലൈംഗികതയെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം വന്ധ്യതയുണ്ടാകാം. ശരിയായ വിധത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തത്, അണ്ഡാഗമനത്തോടനുബന്ധിച്ച ദിവസങ്ങളില്‍ ബന്ധപ്പെടാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍കൊണ്ട് ഗര്‍ഭധാരണം നടക്കാതെ വരുന്നു.
uploads/news/2018/06/226074/infintypron;m150618a1.jpg

മാനസിക പ്രശ്‌നങ്ങള്‍


പങ്കാളികള്‍ തമ്മിലുള്ള ഐക്യമില്ലായ്മ, ജോലി സ്ഥലത്തേയും വീട്ടിലേയും ടെന്‍ഷന്‍ ഇവയും ലൈംഗികതയെ ബാധിക്കുന്നു.

തൈറോയിഡ്


തൈറോയിഡ് ഗ്രന്ധിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാത്തതുമൂലമുണ്ടാകുന്ന ഹൈപ്പോ തൈറോയിഡിസവും ഹൈപ്പര്‍ തൈറോയിഡിസവും വന്ധ്യതയ്ക്ക് കാരണമാകുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. പ്രായം കൂടുന്നതനുസരിച്ച് വന്ധ്യതയ്ക്കുളള സാധ്യതയും കൂടിവരുന്നു. അതുകൊണ്ട് ആദ്യ ഗര്‍ഭധാരണം 30 വയസിനുള്ളിലാകാന്‍ ശ്രദ്ധിക്കുക.
2. ആര്‍ത്തവം ആരംഭിക്കുമ്പോള്‍ത്തന്നെ പെണ്‍കുട്ടികളുടെ ആഹാര കാര്യത്തില്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
3. ആര്‍ത്തവ കാലത്തെ ലൈംഗികബന്ധവും മൂത്രം തടഞ്ഞുനിര്‍ത്തുന്ന ശീലവും ഒഴിവാക്കുക.
4. ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുകയും ശരീരം ശുചിയായിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
5. കൃത്രിമ രുചിയും നിറവുമുള്ള ഭക്ഷണ പദാര്‍ഥങ്ങളും റെഡിമെയ്ഡ് ഭക്ഷണങ്ങളും, ചായയും കാപ്പിയും ഒഴിവാക്കുക.
6. ധാരാളം വെള്ളം കുടിക്കുകയും മാംസാഹാരം കഴിക്കുന്നത് കുറയ്ക്കുകയും വേണം.

ചികിത്സകള്‍


ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍, അസ്സിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി, ഓപറേഷന്‍, മരുന്നുകള്‍ തുടങ്ങിയ ചികിത്സാരീതികളാണ് സാധാരണയായി ഉള്ളത്. ഇതിലൂടെയൊക്കെ ഭൂരിഭാഗവും വന്ധ്യതാപ്രശ്നങ്ങള്‍ പരിഹരിക്കാനാവും.
uploads/news/2018/06/226074/infintypron;m150618a2.jpg

പരിഹാരം ആയുര്‍വേദത്തില്‍


ജീവിത രീതികള്‍, ലൈംഗികത, ഗര്‍ഭം, ഗര്‍ഭ നിരോധനം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന വിവരണം ദമ്പതികള്‍ക്ക് നല്‍കുകയാണ് ആദ്യം വേണ്ടത്. രോഗിയുടെ ശാരീരിക, മാനസിക അവസ്ഥകള്‍ വിശകലനം ചെയ്ത് രോഗകാരണം കണ്ടെത്തി അതിനനുസരിച്ച് ചികിത്സ ആരംഭിക്കണം.

ആര്‍ത്തവ ദുഷ്ടി ചികിത്സിച്ച് മാറ്റുന്നതിലൂടെ അതുമൂലമുള്ള വന്ധ്യത തടയാം. ഇതിനായി നെയ്യ് സേവിക്കുക, വിയര്‍പ്പിക്കുക, ഛര്‍ദിപ്പിക്കുക, വയറിളക്കുക, വസ്തി എന്നീ ചികിത്സകള്‍ ചെയ്യുന്നു. സ്ത്രീകളില്‍മാത്രം ചെയ്യുന്ന ചികിത്സാകര്‍മ്മമാണ് ഉത്തരവസ്തി. ഗര്‍ഭാശയത്തിനകത്തേക്ക് ഔഷധം ഉപയോഗിക്കുന്ന ഈ ചികിത്സാരീതി ആര്‍ത്തവ ക്രമക്കേടുകള്‍ മാറാനും ഗര്‍ഭാശയത്തിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനും ഫലപ്രദമാണ്. ഇങ്ങനെ ശോധന ക്രിയകള്‍ ചെയ്ത് ശരീരശുദ്ധി വരുത്താം.

(പി. സി. ഒ. എസ്) അണ്ഡവിസര്‍ജനം നടക്കാത്ത അവസ്ഥ, എന്‍ഡോമെട്രിയോസിസ് എന്നീ പ്രശ്‌നങ്ങള്‍ ശരിയായ ഔഷധസേവയിലൂടെയും പത്ഥ്യാചരണത്തിലൂടെയും പരിഹരിക്കാവുന്നതാണ്. ഇതിനായി ഗുഗ്ഗുലു പഞ്ചപലചൂര്‍ണ്ണം, ദ്രാക്ഷാദി കഷായം, മധുകാസവം, അശ്വഗന്ധാരിഷ്ടം, വരുണാദി കഷായം, കന്മദഭസ്മം, എന്നീ മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്.

ഡോക്ടറുടെ സേവനം തേടേണ്ടതെപ്പോള്‍...


1. ക്രമമില്ലാത്ത ആര്‍ത്തവമോ അല്ലെങ്കില്‍ ആര്‍ത്തവം തീര്‍ത്തും ഇല്ലാത്തതോ ആയ അവസ്ഥകള്‍.
2. ഒരു വര്‍ഷത്തിനു ശേഷം കുട്ടികള്‍ ഉണ്ടാകാത്ത അവസ്ഥ.
3. ആര്‍ത്തവസമയം വളരെയധികം വേദനയുണ്ടാകല്‍.
4. ഒന്നിലധികം പ്രാവശ്യം ഗര്‍ഭം അലസി പോവുക.
5. മൂത്രനാളിയിലെ അണുബാധ തുടങ്ങി മറ്റേതെങ്കിലും വിഷമതകളുണ്ടാകുക.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. സന്ധ്യ ബിസ്
ഗുപ്താസ് ആയുര്‍വേദ ക്ലിനിക് , വൈക്കം
ഡോ . ഷെറിന്‍ വര്‍ഗ്ഗീസ്

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW