Tuesday, July 17, 2018 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 15 Jun 2018 02.14 AM

കൊട്ടിയൂര്‍ വൈശാഖോത്സവം; തിരുവാതിര ചതുശ്ശതം ഇന്ന്‌, തൃക്കൂര്‍ അരിയളവ്‌ നാളെ

പേരാവൂര്‍:കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല്‌ ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ഇന്നും തൃക്കൂര്‍ അരിയളവ്‌ നാളെയും നടക്കും.തിരുവാതിര, പുണര്‍തം, ആയില്യം,അത്തം എന്നീ നാളുകളിലാണ്‌ ചതുശ്ശതം അഥവാ വലിയവട്ടളം പായസം ദേവന്‌ നിവേദിക്കുന്നത്‌. തിരുവാതിര പന്തീരടിയോടെയാണ്‌ തിടപ്പള്ളിയില്‍ പായസ നിര്‍മ്മാണം ആരംഭിക്കുക.100 ഇടങ്ങഴി അരി,100 നാളികേരം, 100 കിലോ ശര്‍ക്കരയും നെയ്ുംയ ചേര്‍ത്താണ്‌ പായസം തയ്യാറാക്കുക.മണിത്തറയില്‍ വെച്ചും കോവിലകം കയ്യാലയില്‍ വെച്ചും പായസ നിവേദ്യം വിതരണം ചെയ്യും.തൃക്കൂര്‍ അരിയളവ്‌ നാളെ നടക്കും. കോട്ടയം സ്വരൂപത്തിലെ സ്‌ത്രീകള്‍ക്ക്‌ പന്തീരടികാമ്പ്രം നമ്പൂതിരിപ്പാട്‌ നിശ്‌ചിത അളവ്‌ അരി സ്വര്‍ണത്തളികയില്‍ പകര്‍്‌ന്ന് നല്‍കും.രാത്രി പൂജയ്‌ക്ക്ശേഷം നാലു തറവാട്ടിലെ സ്‌ത്രീകള്‍ക്ക്‌ മണിത്തറയില്‍ വെച്ച്‌ അരി നല്‍കും.ഏഴില്ലക്കാര്‍ക്ക്‌ പഴവും ശര്‍ക്കരയും നല്‍കും.തൃക്കൂര്‍ അരിയളവിന്‌ മാത്രമാണ്‌ താറവാട്ടുകാരായ സ്‌ത്രീകള്‍ക്ക്‌ അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകാറുള്ളു.18 നാണ്‌ മകം കലം വരവ്‌.അന്ന്‌ ഉച്ചശീവേലി വരെ മാത്രമാണ്‌ അക്കരെ സന്നിധാനത്ത്‌ സ്‌ത്രീകള്‍ക്ക്‌ പ്രവേശമുണ്ടാകു.

Ads by Google
Friday 15 Jun 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW