Saturday, November 17, 2018 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 15 Jun 2018 02.14 AM

ശബരിമല നട തുറന്നു: ദേവപ്രശ്‌നം ഇന്നു തുടങ്ങും

uploads/news/2018/06/226004/re5.jpg

ശബരിമല: മിഥുനമാസ പൂജകള്‍ക്കായി അയ്യപ്പ ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിനു തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി നട തുറന്നുദീപം തെളിച്ചു.
തുടര്‍ന്നു നാഗര്‍ നടയും ഗണപതി നടയും തുറന്ന ശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിച്ചു. ഇന്നു രാവിലെ പതിവു പൂജകളും നെയ്യഭിഷേകവും നടക്കും.
മുതിര്‍ന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരരുടെ മരണത്തെ തുടര്‍ന്ന്‌ മാറ്റി വച്ച ദേവപ്രശ്‌നം ഇന്നു മുതല്‍ 17 വരെ നടക്കും. ശബരിമല ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടില്‍ ആന ഇടയുകയും ആനപ്പുറത്തുനിന്നുള്ള വീഴ്‌ചയില്‍ പൂജാരിക്കു പരുേക്കല്‍ക്കുകയും ചെയ്‌തിരുന്നു. ഈ പശ്‌ചാത്തലത്തിലാണു ദേവപ്രശ്‌നം നടത്തുന്നത്‌.
ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ നേതൃത്വത്തിലാണ്‌ ദേവപ്രശ്‌നച്ചടങ്ങുകള്‍. 19 നു രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്‌ക്കും. ഗണപതി ഹോമം നടക്കുന്ന മണ്ഡപത്തില്‍ രാശി പൂജയ്‌ക്കു ശേഷം തിരുമുറ്റത്തു വടക്കു കിഴക്കായി പ്രത്യേകം തയാര്‍ ചെയ്‌ത പന്തലിലാണ്‌ പ്രശ്‌നംവയ്‌ക്കുന്നത്‌.

Ads by Google
Friday 15 Jun 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW