Wednesday, August 22, 2018 Last Updated 12 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 08.58 PM

ജമ്മു കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

Shujat Bhukari

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ഭുകാരിയെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. ശ്രീനഗറിലെ പ്രസ് കോളനിയില്‍ അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുവച്ചാണ് വെടിയേറ്റത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. റൈസിംഗ് കശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററാണ് ഷുജാത്.

അക്രമികള്‍ ഒന്നിലധികം തവണ അദ്ദേഹത്തിന് നേരെ നിറയൊഴിച്ചു. ഗുരുതരമായി പരുക്കേറ്റ ഷുജാതിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭുകാരിയുടെ സുരക്ഷയ്ക്കായി നിയമിച്ചിരുന്ന രണ്ട് പോലീസുകാരില്‍ ഒരാളും മരിച്ചു. രണ്ടാമന്റെ നില ഗുരുതരമാണ്.

2000ത്തില്‍ ഭുകാരിക്കെതിരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പോലീസുകാരെ സുരക്ഷയ്ക്കായി നിയമിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഞെട്ടല്‍ രേഖപ്പെടുത്തി.

Ads by Google
Thursday 14 Jun 2018 08.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW