Thursday, November 15, 2018 Last Updated 8 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 08.27 PM

ക്ലീനറില്‍ നിന്ന് വിമാനക്കമ്പനിയുടെ തലപ്പത്തേക്ക്: കാസി റഹ്മാന്റെ അതിശയിപ്പിക്കുന്ന പോരാട്ടവീര്യം!

 Flight Owner

ധാക്ക : എയര്‍പോര്‍ട്ട് ക്ലീനര്‍ ജോലി ചെയ്ത യുവാവ് ഇന്ന് ഒരു വിമാനകമ്പനിയുടെ ഉടമയായ കഥ അതിശയിപ്പിക്കുന്നതാണ്. ബംഗ്ലാദേശില്‍ നിന്നും 1997ല്‍ സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തി കഠിന പ്രയത്നത്താല്‍ ബിസിനസ് രംഗത്ത് ഉയര്‍ന്ന് വന്ന യുവാവാണ് 32കാരനായ കാസി ഷഫീഖുര്‍ റഹ്മാന്‍. ഫിര്‍നാസ് എയര്‍വേസ് എന്ന വിമാനക്കമ്പനിയുടെ ഉടമയണ് ഇദ്ദേഹമിപ്പോള്‍.

ബംഗ്ലാദേശില്‍ നിന്നും ഈസ്റ്റ് ലണ്ടനിലെത്തിയപ്പോള്‍ തന്റെ അച്ഛനമ്മമാര്‍, അഞ്ച് സഹോദരന്മാര്‍, രണ്ട് സഹോദരിമാര്‍ എന്നിവര്‍ക്കൊപ്പമാണ് റഹ്മാന്‍ കഴിഞ്ഞത്. ടവര്‍ ഹാംലെറ്റ്സിലെ സെ്റ്റഫാനി ഗ്രീന്‍ സ്‌കൂളില്‍ നിന്നാണ് അദ്ദേഹം ജിസിഎസ്ഇ പാസായത്. റഹ്മാന്റെ ഒരു സഹോദരന്‍ ഈജിപ്തിലാണുള്ളത്. അദ്ദേഹം വഴി അവിടെ നിന്നും ശേഖരിച്ച പെര്‍ഫ്യൂമകള്‍ ലണ്ടനില്‍ വിറ്റഴിച്ചായിരുന്നു റഹ്മാന്‍ തന്റെ ബിസിനസ് ആരംഭിച്ചിരുന്നത്. വൈറ്റ് ചാപ്പല്‍ മോസ്‌കിന് പുറത്ത് പെര്‍ഫ്യൂമുകള്‍ വിറ്റഴിച്ചായിരുന്നു റഹ്മാന്റെ തുടക്കം.

പിന്നീട് ഇവ വ്യാപകമായി ഈസ്റ്റ് ലണ്ടന്‍ മാര്‍ക്കറ്റുകളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കച്ചവടം കൊഴുത്തതോടെ സുന്നമുസ്‌ക് എന്ന കമ്പനി റഹ്മാന്‍ 2009ല്‍ സ്ഥാപിച്ചു. സെന്‍ട്രല്‍ ലണ്ടനിലെ അല്‍ഡ്ഗേറ്റ് അടക്കമുള്ള ഇടങ്ങളില്‍ അവര്‍ അഞ്ച് ഷോപ്പുകള്‍ തുറക്കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം ബ്രിട്ടനില്‍ ആദ്യമായി ഹലാല്‍ വിമാന സര്‍വീസ് തുടങ്ങാന്‍ പോകുന്നു. മദ്യം വിളമ്പാത്ത ഈ വിമാന സര്‍വീസിലെ എയര്‍ ഹോസ്റ്റസുമാര്‍ പര്‍ദയായിരിക്കും ധരിക്കുന്നത്. ഇതില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ തീര്‍ത്തും ഹലാലായിരിക്കും.

താന്‍ ബ്രിട്ടീഷ് പൗരനായതില്‍ അഭിമാനിക്കുന്നുവെന്നും എന്നാല്‍ മതവിശ്വാസവുമായി കൂട്ടിയിണക്കിയുള്ള ഒരു വിമാന സര്‍വീസ് ആരംഭിക്കാനാണ് പുതിയ നീക്കത്തിലൂടെ താന്‍ ശ്രമിക്കുന്നതെന്നും റഹ്മാന്‍ വിശദീകരിക്കുന്നു. മിഡില്‍ ഈസ്റ്റിലേക്കാണ് ഫിര്‍നാസ് എയര്‍വേസ് സര്‍വീസ് നടത്താനൊരുങ്ങുന്നത്. ഇദ്ദേഹത്തിന്റെ വിജയഗാഥ ചാനല്‍ 4 ല്‍ ഹൗ ടു സ്റ്റാര്‍ട്ട് ഏന്‍ എയര്‍ലൈന്‍ എന്ന പേരില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. വിമാനസര്‍വീസിനെ മതപരമായ വിശ്വാസവുമായി കൂട്ടിയിണക്കിയാല്‍ അതൊരു വിപ്ലവമായിത്തീരുമെന്നും അദ്ദേഹം പറയുന്നു. 2017ല്‍ റഹ്മാന് ബ്രിട്ടീഷ് മുസ്ലീ അവാര്‍ഡ്സ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Ads by Google
Thursday 14 Jun 2018 08.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW