Wednesday, August 22, 2018 Last Updated 52 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 08.12 PM

വൈകിയെത്തുന്ന സമയം 'ഔദ്യോഗിക സമയമാക്കുന്നു'..: ട്രെയിനുകള്‍ ക്യത്യസമയം പാലിക്കണമെന്ന് റെയില്‍വേ മന്ത്രിയോട് മുഖ്യമന്ത്രി

Pinarayi vijayan, Railway Minister

തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകള്‍ ക്യത്യസമയം പാലിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനു കത്തെഴുതി. ട്രെയിനുകള്‍ വൈകിയെത്തുന്ന സമയം ഔദ്യോഗിക സമയമാക്കി പരിഷ്‌കരിച്ചു യാത്രക്കാരെ കബളിപ്പിക്കാനാണു റെയില്‍വേ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

ട്രെയിനുകള്‍ വൈകിയോടുന്ന പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമയക്യത്യതയുടെ കാര്യത്തില്‍ 68 റെയില്‍വേ ഡിവിഷനുകളില്‍ 63-ാം സ്ഥാനമാണു തിരുവനന്തപുരം ഡിവിഡനു ഉള്ളതെന്നും മുഖ്യമന്ത്രി കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

തിരുവനന്തപുരം-കാസര്‍കോഡ് പാത ഇരട്ടിപ്പിക്കല്‍ ഏതാണ്ടു പൂര്‍ത്തിയായിട്ടും കേരളത്തില്‍ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്നതു ദേശീയ ശരാശരിയേക്കാളും വളരെ താഴെയാണെന്നും കത്തില്‍ പിഠണറായി വ്യക്തമാക്കുന്നു. സമയക്യത്യത പാലിക്കുന്നതിനാവശ്യമായ നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Ads by Google
Ads by Google
Loading...
TRENDING NOW