Wednesday, August 22, 2018 Last Updated 52 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 07.34 PM

ലക്ഷ്യമിനി റഷ്യ.. ആവേശം ഫുട്‌ബോള്‍ മാത്രം: കിക്കോഫിനു നിമിഷങ്ങള്‍ ബാക്കി

World cup Football 2018

അതേ ഇനി ലക്ഷ്യം റഷ്യമാത്രം.. ആവേശം ഫുട്‌ബോള്‍ മാത്രം...2018 ഫുട്‌ബോള്‍ ലോകകപ്പ് കിക്കോഫിനു നിമിഷങ്ങള്‍ മാത്രം ബാക്കി. കിക്കോഫ് ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ്. ആതിഥേയരായ റഷ്യയുടെ മണ്ണില്‍ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. ആതിഥേയരെന്ന നിലയില്‍ നേരിട്ട് ലോകകപ്പിന് യോഗ്യതനേടിയ റഷ്യ 1990 നുശേഷം ഇതാദ്യമായാണ് പോരാട്ടത്തിനിറങ്ങുന്നത്. ലോകകപ്പില്‍ കാര്യമായ മേല്‍വിലാസങ്ങള്‍ ഇല്ലാത്ത റഷ്യക്ക് ഇക്കുറി സ്വന്തം മണ്ണില്‍ ഏറെ മുന്നേറാനാകുമെന്നാണ് പ്രതീക്ഷ.

World cup Football 2018
ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്ന വേദി

റഷ്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ യുറഗ്വായ്, സൗദി, ഈജിപ്ത് എന്നിവരാണ് മറ്റ് എതിരാളികള്‍. ഫൈദോര്‍ സ്‌മോലോവിന്റെ ഗോളടി മികവിലാണ് റഷ്യയുടെ പ്രതീക്ഷ. റഷ്യയ്‌ക്കെതിരെ ഇതിനണു മുമ്പ് കളിച്ച ഏക മത്സരത്തില്‍ ജയിക്കാനായത് സൗദിക്ക് ആത്മ വിശ്വാസം ഉയര്‍ത്തുന്നുണ്ട്.

സ്‌ട്രൈക്കര്‍ മുഹമ്മദ് അല്‍ സഹ്‌ലാവിയുടെ ഫോമിലാണ് സൗദിയുടെ പ്രതീക്ഷഭാരം. മധ്യനിരയില്‍ പരിചയ സമ്പന്നരായ തൈസിര്‍ അല്‍ ജാസിമും സല്‍മാന്‍ അല്‍ ഫരാജും അടങ്ങുന്ന നിരയും സൗദിക്കു മാറ്റു കൂട്ടും. ലോകത്തിന്റെ കണ്ണുകള്‍ ലുഷ്‌കിനിയിലെ സ്‌റ്റേഡിയത്തിലേക്ക് മാത്രമായി ചുരുങ്ങാന്‍ നിമിഷങ്ങളുടെ മാത്രം കാത്തിരിപ്പ് ബാക്കിയാകുന്നു.. ലോകം ഉരുണ്ടു തുടങ്ങുന്നു.. ഒരൊറ്റ പന്തിനൊപ്പം..

Ads by Google
Thursday 14 Jun 2018 07.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW