Thursday, January 17, 2019 Last Updated 14 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 06.34 PM

സി.ബി.ഐ അന്വേഷണം; ദിലീപിന്റെ നീക്കം വിചാരണ വൈകിപ്പിക്കാനെന്ന് സര്‍ക്കാര്‍

 Dileep, actress abduction

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നീട്ടാനുള്ള നീക്കമാണ് ദിലീപ് നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ സി.ബി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചു. ജൂലൈ നാലിന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരും സി.ബി.ഐയും നിലപാട് അറിയിക്കണം.

നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവില്ലെന്നും ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്നും ദിലീപ് വാദിക്കുന്നു. സംസ്ഥാന അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമില്ല. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

കേസില്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ 18ന് വിധി വരും. വിധി വന്നാല്‍ ഉടന്‍ വിചാരണ തുടങ്ങും. ഈ സാഹചര്യത്തില്‍ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ദിലീപിന്റെ പുതിയ ഹര്‍ജിയെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ തന്നെ വിലയിരുത്തിയിരുന്നു.

Ads by Google
Thursday 14 Jun 2018 06.34 PM
Ads by Google
Loading...
LATEST NEWS
TRENDING NOW