Thursday, January 17, 2019 Last Updated 13 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 06.23 PM

ലോകകപ്പ് ആവേശം കിക്കോഫിന് അരികെ : ഉദ്ഘാടന മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ച് അക്കില്ലസ്

Achilles,  FIFA?World Cup 2018

മോസ്‌കോ: ഫുട്‌ബോള്‍ ലോകകപ്പ് കിക്കോഫിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉദ്ഘാടന മത്സരത്തില്‍ വിജയം ആര്‍ക്കൊപ്പം എന്ന ആകാംക്ഷയിലാണ് ലോകം. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന പോരാട്ടത്തില്‍ ആതിഥേയരാജ്യം വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. ലോക റാങ്കിംഗില്‍ സൗദി അറേബ്യയേക്കാള്‍ പിന്നിലാണ് റഷ്യ എങ്കിലും ആവേശം പകരുന്നത് അക്കില്ലസിന്റെ പ്രവചനമാണ്.

Achilles,  FIFA?World Cup 2018

ലോകകപ്പില്‍ അക്കില്ലസിന്റെ കന്നി പ്രവചനം ആതിഥേയരായ റഷ്യയ്ക്ക് അനുകൂലമായിരിക്കുകയാണ്. കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ എല്ലാ മത്സര ഫലങ്ങളും ക്യത്യമായി പ്രവചിച്ച അക്കില്ലസ് ലോകകപ്പിലും അതാവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. സൗദിയുടെയും റഷ്യയുടെയും പതാകകള്‍ക്ക് മുന്നില്‍ വെച്ചിരുന്ന പാത്രത്തില്‍ നിന്ന്ഭക്ഷണം തിരഞ്ഞെടുത്താണ് അക്കില്ലസ് വിജയിയെ പ്രവചിച്ചിരിക്കുന്നത്. ലോകകപ്പ് പ്രമാണിച്ച് അക്കില്ലസിനെ റെസ്പബ്ലിക്ക കൊഷെക് ക്യാറ്റ് കഫെയിലേക്ക് മാറ്റിയിട്ടുണ്ട്.

Ads by Google
Thursday 14 Jun 2018 06.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW