Friday, May 24, 2019 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 06.10 PM

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തി

Manohar Parikhar

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ വിദേശ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തി. ആഗ്‌നേയ ഗ്രന്ഥിയിലെ അസുഖബാധയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ യു.എസില്‍ ചികിത്സയിലായിരുന്നു പരീഖര്‍. വൈകുന്നേരത്തോടെ മുംബൈയില്‍ വിമാനമിറങ്ങിയ പരീഖര്‍ വൈകിട്ട് തന്നെ ഗോവയിലേക്ക് പോകും.

മുന്‍ പ്രതിരോധ മന്ത്രി കൂടിയായ പരീഖര്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയിലും ഗോവ മെഡിക്കല്‍ കോളജിലും ചികിത്സ തേടിയ പരീഖര്‍ മാര്‍ച്ച് ആദ്യവാരമാണ് ന്യുയോര്‍ക്കിലേക്ക് പോയത്. വിദഗ്ധ ചികിത്സയ്ക്കാതാണ് പരീഖര്‍ യു.എസിലേക്ക് പോയത്.

തന്റെ അഭാവത്തില്‍ ഭരണകാര്യങ്ങള്‍ നോക്കുന്നതിന് ക്യാബിനറ്റ് ഉപദേശക സമിതി രൂപീകരിച്ച ശേഷമാണ് പരീഖര്‍ യു.എസിലേക്ക് പോയത്. സുദിന്‍ ദവാലിക്കര്‍ (എംജിപി), ഫ്രാന്‍സിസ് ഡിസൂസ (ബി.ജെ.പി), വിജയ് സര്‍ദേശായി (ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി) എന്നിവരാണ് കമ്മറ്റിയിലുള്ളത്. എം.ജി.പിയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും ബി.ജെ.പിയുടെ ഘടകകക്ഷികളാണ്. നാളെ പരീഖര്‍ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW