Tuesday, October 16, 2018 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 05.45 PM

കശ്മീരില്‍ മനുഷ്യാവകാശ ലംഘനമെന്ന യു.എന്‍ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

UN Kashmir report

ന്യുഡല്‍ഹി: ജമ്മു കശ്മീരിനെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി. കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതവും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് വിദേശകാര്യം മന്ത്രാലയം പ്രതികരിച്ചു. ശക്തമായ ഭാഷയില്‍ റിപ്പോര്‍ട്ട് തള്ളിയ വിദേശകാര്യ മന്ത്രാലയം അത് മുന്‍ധാരണകളോടെയുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഒരു ഭാഗം പാകിസ്ഥാന്‍ നിയമവിരുദ്ധമായും ബലമായും കൈവശം വച്ചിരിക്കുകയാണ്. അടിസ്ഥാനരഹിതമായ വിവരങ്ങളുടെ സമാഹാരം മാത്രമാണ് റിപ്പോര്‍ട്ട്. അത് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ വ്യാഴാഴ്ചയാണ് യു.എന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇന്ത്യയുടെ ഭാഗമായ കശ്മീരിലും പാക് അധിനിവേശ കശ്മീരിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നാണ് യു.എന്‍ റിപ്പോര്‍ട്ടിലെ ആരോപണം. ഇരു കശ്മീരുകളിലേയും മനുഷ്യാവകാശ ലംഘനങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും യു.എന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.

Ads by Google
Thursday 14 Jun 2018 05.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW