Wednesday, August 22, 2018 Last Updated 51 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 05.19 PM

വെള്ളപ്പൊക്കത്തിലും 'കൂള്‍' സര്‍വീസുമായി നമ്മുടെ കെ.എസ്.ആര്‍.ടി.സി

uploads/news/2018/06/225839/ksrtc.jpg

കോഴിക്കോട് : സംസ്ഥാനത്ത് മണ്‍സൂണ്‍ തകര്‍ക്കുകയാണ്. ആറും പുഴയുമെല്ലാം കരകവിഞ്ഞ് ഒഴുകുന്നു. കനത്ത മഴയില്‍ പലമേഖലകളിലും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമാണ്. ഇതോടെ റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ പലയിടത്തും ഗതാഗതം താറുമാറായിരിക്കുകയാണ്.

ഇതിനിടെ, കനത്ത മഴയില്‍ വെള്ളം പൊങ്ങിയ റോഡിലൂടെ രാജകീയ പ്രൗഡിയോടെ കൂളായി കടന്നു വരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബസിന്റെ പകുതിയില്‍ ഏറെയും വെള്ളത്തില്‍ മുങ്ങിയെങ്കിലും ബസ് യാതൊരു തടസ്സവും കൂടാതെ മുന്നോട്ട് കുതിക്കുന്നതും അതേ സ്ഥലത്ത് ഒരു ലോറി വെള്ളത്തില്‍ നിന്നു കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കോഴിക്കോട് വയനാട് റൂട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

Ads by Google
Ads by Google
Loading...
TRENDING NOW