Thursday, January 17, 2019 Last Updated 17 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 05.00 PM

കശ്മീരില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി: കാണാതാകുന്നത് അവധിക്ക് നാട്ടില്‍ പോയ സമയത്ത്

Soldier Abducted, Kashmir

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നിന്ന് സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഭീകര വിരുദ്ധ നടപടികളുമായി പ്രവര്‍ത്തിക്കുന്ന സൈനികനാണ് തീവ്രവാദികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. എനന്നാല്‍ സൈനികന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അവധിക്ക് നാട്ടിലേക്കു പോയ ശെസനികനെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപേയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ നടപടികള്‍ സൈന്യം ആരംഭിച്ചു. റംസാന്‍ പ്രമാണിച്ച് ഭീകരവിരുദ്ധ നടപടികള്‍ ശെസന്യം നിര്‍ത്തിവെച്ചിരുന്നു. ഇത് മുതലാക്കി ഭീകരര്‍ കശ്മീരില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അക്രമ പ്രവര്‍ത്തനങ്ങളുടെ എണ്ണം കൂടിയതായും അധികൃതര്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മെയില്‍ സുഹൃത്തിന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ സൈനികോദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. തട്ടിക്കൊണ്ടു പോയതിന് അടുത്ത ദിവസം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ സൈനികന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW