Wednesday, August 22, 2018 Last Updated 12 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 04.27 PM

സുധീരനോടും കുര്യനോടും പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി

uploads/news/2018/06/225835/oommen-chandy.jpg

ന്യൂഡല്‍ഹി: വി.എം.സുധീരനും പി.ജെ.കുര്യനും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. എന്തൊക്കയാണ് നടന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും വിമര്‍ശനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി.

രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കുര്യനും സുധീരനും ഉമ്മന്‍ ചാണ്ടിക്കെതിരേ അതിശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വ്യക്തി താത്പര്യങ്ങളാണ് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ കാരണമെന്നായിരുന്നു കുര്യന്റെ ആരോപണം. ഹൈക്കമാന്‍ഡിനെ മറികടന്നു പോലും ഉമ്മന്‍ ചാണ്ടി തീരുമാനങ്ങള്‍ എടുത്തുവെന്ന് സുധീരനും പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW