Tuesday, October 16, 2018 Last Updated 6 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 04.38 PM

കണ്ണീര്‍ക്കടലായി കരിഞ്ചോല... ഉമ്മന്‍ ചാണ്ടിക്കെതിരെ വീണ്ടും കുര്യന്‍... ആശ്വാസത്തില്‍ പളനിസ്വാമി... പ്രധാന വാര്‍ത്തകളിലൂടെ

uploads/news/2018/06/225834/photo_rain.jpg

ഉരുള്‍പൊട്ടല്‍: കോഴിക്കോട് കരിഞ്ചോലയില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം: ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച്ച രാത്രിയിലും വ്യാഴ്ച പുലര്‍ച്ചെയുമായി ഉണ്ടായ കനത്ത മഴയില്‍ വ്യാപകമായി ഉരുള്‍പൊട്ടി. മലയോര മേഖലകളായ താമരശേരി. ആനകാം പൊയില്‍ കാരശേരി. മുക്കം ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ദുരന്തത്തില്‍ നാലു പേര്‍ മരിച്ചു. എട്ടു പേരെ കാണാതായി.

uploads/news/2018/06/225834/kurian.jpg

നിക്ഷ്പക്ഷനായിരുന്നു, ആരോപണങ്ങള്‍ സത്യമെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും: ഉമ്മന്‍ചാണ്ടിക്കെതിരെ തുറന്നടിച്ച് പി.ജെ കുര്യന്‍

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന കോണ്‍ഗ്രസിലെ കലാപം തുടരുന്നു. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ രംഗത്തെത്തി. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കുര്യന്‍ ആഞ്ഞടിച്ചത്.

uploads/news/2018/06/225834/edappadi_palaniswami.jpg

തമിഴ്‌നാട് എം.എല്‍.എമാരുടെ അയോഗ്യത; ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത; കേസ് മറ്റൊരു ബഞ്ചിന് വിട്ടു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ആശ്വാസം. വിമത എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനെ പിന്തുണയ്ക്കുന്ന 18 കെ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ വിധി പറയുന്നതില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. ചീഫ് ജസ്റ്റീസ് ഇന്ദിര ബാനര്‍ജി സ്പീക്കറുടെ തീരുമാനം ശരിവച്ചപ്പോള്‍ ജഡ്ജി എം. സുന്ദര്‍ സ്പീക്കറുടെ ഉത്തരവ് റദ്ദാക്കി. ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത പ്രകടമായതോടെ കേസ് മറ്റൊരു ഉയര്‍ന്ന ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

uploads/news/2018/06/225834/collector-bro.jpg

കളക്ടര്‍ ബ്രോയും കണ്ണന്താനവും തമ്മില്‍ തെറ്റി ? പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി

ന്യൂഡല്‍ഹി: മലയാളികളുടെ സ്വന്തം കളക്ടര്‍ ബ്രോ എന്‍. പ്രശാന്ത് നായരെ കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. ഇരുവരും തമ്മില്‍ അഭിപ്രായ വിത്യാസമുണ്ടെന്ന് നേരത്തെയും സൂചനകളുണ്ടായിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശന്ത് നായരെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

uploads/news/2018/06/225834/sathru.jpg

അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് വിമത എം.പി ശത്രുഘ്‌നന്‍ സിന്‍ഹ

പാറ്റ്‌ന: ബി.ജെ.പിക്കെതിരെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിമത എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. കോണ്‍ഗ്രസ് ടിക്കറ്റിലോ ആര്‍.ജെ.ഡി ടിക്കറ്റിലോ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി. തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മടങ്ങവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലാലു പ്രസാദ് യാദവ് തന്റെ അടുത്ത സുഹൃത്താണെന്നും കുടുംബ സുഹൃത്തുക്കള്‍ക്കൊപ്പം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സിന്‍ഹ പറഞ്ഞു.

Ads by Google
Thursday 14 Jun 2018 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW