Friday, May 24, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 03.10 PM

രണ്ടായിരം രൂപയ്ക്ക് വേണ്ടി നിങ്ങള്‍ ഇല്ലാതാക്കിയത് ഒരു ജീവനാണ് ഡോക്ടറേ... എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചു തരാന്‍ പറ്റുമോ...?; ഡോക്ടര്‍ക്ക് പറയാനുള്ളത്

uploads/news/2018/06/225833/pregnant-death.jpg

രണ്ടായിരം രൂപയ്ക്ക് വേണ്ടി നിങ്ങള്‍ ഇല്ലാതാക്കിയത് ഒരു ജീവനാണ് ഡോക്ടറേ... എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചു തരാന്‍ പറ്റുമോ...? തിരുവന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ യുവതിയുടെ അമ്മ നെഞ്ചുപൊട്ടി കരയുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തൈക്കാട് സ്വദേശല ശ്രീജ ആയിരുന്നു മരിച്ചത്. വീഡിയോ വൈറലായതിനു പിന്നാലെ ഡോക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധവും ഉടലെടുത്തിരുന്നു.

പ്രസവ ശസ്ത്രക്രിയയ്ക്ക് മുന്‍പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവെയ്പ്പ് എടുത്തതാണ് മരണത്തിന് ഇടയാക്കിയതെന്നും 2000 രൂപയ്ക്കു വേണ്ടി ഡിസ്ചാര്‍ജ് മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ യുവതിയെ ചികിത്സിച്ച ഡോക്ടര്‍ ബേബി ഷെറിന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസില്‍ കേരള സ്‌റ്റേറ്റ് സെക്രട്ടറി ഡോ.ദേവ് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ സംഭവങ്ങള്‍ വിവരിക്കുന്നത്. പോസ്റ്റിനൊപ്പം വീഡിയോയും ചേര്‍ത്തിട്ടുണ്ട്.

ഡോക്ടറുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം :

പ്രിയമുള്ളവരെ, ഞാന്‍ ഡോ. ബേബി ഷെറിന്‍. കഴിഞ്ഞ 48 മണിക്കൂര്‍ സോഷ്യല്‍ മീഡിയയില്‍ അനവധി പേരാല്‍ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാല്‍ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകള്‍ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തില്‍ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവര്‍ക്കും സര്‍വ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തില്‍ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.

ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികന്റെ മകളായ ഞാന്‍ പൊതു വിദ്യാലയത്തില്‍ പഠിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദവും സര്‍ക്കാര്‍ മെരിറ്റില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരില്‍ സാധാരണക്കാരിയായ ഞാന്‍ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് വളര്‍ന്നതിനാല്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികള്‍ക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും. സോഷ്യല്‍ മീഡിയയിലെ മുഖ്യ ആരോപണം ഞാന്‍ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ വൈകിച്ചു എന്നതാണ്.

ആശുപത്രിയിലെ അക്കൗണ്ട് സുമായോ അഡ്മിനിസ്‌ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെയൊരാരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടര്‍മാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരില്‍ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതില്‍ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാന്‍ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാര്‍ത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ട് പോകാന്‍.

Ads by Google
Thursday 14 Jun 2018 03.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW