Monday, June 18, 2018 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 04.24 PM

എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി

ADGP's Daughter, Attacked Police driver

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. ബറ്റാലിയന്‍ എഡിജിപിയായ സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്‌കറിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ ഗവാസ്‌കര്‍ പേരൂര്‍ക്കട ജില്ലാ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എഡിജിപിയുടെ മകള്‍ക്കെതിരെ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി ഗവാസ്‌കര്‍ പറഞ്ഞു.

പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയേയും മകള്‍ സ്‌നിക്തയേയും കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. തലേ ദിവസം സ്‌നിക്തയുടെ കായിക ക്ഷമതാ വിദഗ്ധയുമായി ഗവാസ്‌കര്‍ സൗഹൃദ സംഭാഷണം നടത്തിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച സ്‌നിക്ത ആ സമയം മുതല്‍ ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തതായി ഗവാസ്‌കര്‍ പറയുന്നു.

തുടര്‍ന്ന് വാഹനത്തില്‍ വെച്ചും അസഭ്യവര്‍ഷം തുടര്‍ന്നപ്പോള്‍ ഗവാസ്‌കര്‍ വാഹനം നിര്‍ത്തി. പിന്നാലെ വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടുവെങ്കിലും ഔദ്യോഗിക വാഹനം വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഇവര്‍ പോകുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിനുള്ളില്‍ മറന്നുവെച്ച മൊബൈല്‍ എടുക്കാനായി എത്തിയപ്പോഴാണ് കഴുത്തിനു താളെ മുതുകിലായി മൊബൈല്‍ വെച്ച് ഇടിച്ചത്.

Ads by Google
Thursday 14 Jun 2018 04.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW