Tuesday, October 16, 2018 Last Updated 11 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 04.23 PM

രാജ് താക്കറെയുടെ ജന്മദിനത്തില്‍ മഹാരാഷ്ട്രയില്‍ പെട്രോളിന് 9 രൂപ കുറവ്

Rajthakarey

മുംബൈ: രാജ്യത്ത് പെട്രോള്‍ വില കുതിക്കുമ്പോള്‍ മഹാരാഷ്ട്ര നിവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസം. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ അധ്യക്ഷന്‍ രാജ് താക്കറെയുടെ ജന്മദിനത്തില്‍ മഹാരാഷ്ട്രയിലെ ചില പമ്പുകളില്‍ പെട്രോളിന് ഒന്‍പത് രൂപ കുറവ്. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഇളവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പമ്പുടമയ്ക്ക് നല്‍കും.

രാജ് താക്കറെയുടെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ചാണ് ഓഫര്‍. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പമ്പുകളില്‍ എത്തുന്ന എല്ലാ ഇരുചക്ര വാഹന യാത്രക്കാര്‍ക്കും 9 രൂപയുടെ ഇളവ് ലഭിക്കും. നിലവില്‍ 84.26 രൂപയാണ് മഹാരാഷ്ട്രയിലെ പെട്രോള്‍ വില. രാജ് താക്കറെയുടെ ജന്മദിനമായ ജൂണ്‍ 14ന് മാത്രമാണ് ഓഫര്‍.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ പമ്പുകളിലും എം.എന്‍.എസ് പ്രവര്‍ത്തകരുമുണ്ട്. അതാത് പ്രദേശത്തെ പാര്‍ട്ടി കമ്മറ്റികളാണ് ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കിയ തുക പമ്പുടമകള്‍ക്ക് നല്‍കുന്നത്. എം.എന്‍.എസിന്റെ ഓഫര്‍ ആവേശത്തോടെയാണ് മഹാരാഷ്ട്രയിലെ ജനങ്ങള്‍ സ്വീകരിച്ചത്. രാജ് താക്കറയെ മാതൃകയാക്കി ഇന്ധന വില കുറയ്ക്കാന്‍ മോഡി തയ്യാറാകണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെട്ടു.

Ads by Google
Thursday 14 Jun 2018 04.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW