Tuesday, October 16, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 04.19 PM

ഫിഫ ലോകകപ്പ്: വിദേശികളുമായി ലൈംഗികബന്ധം വേണ്ടെന്ന് റഷ്യന്‍ യുവതികള്‍ക്ക് ഉപദേശം; 'മിശ്ര വംശജരായ' മക്കളെ ഒറ്റയ്ക്ക് വളര്‍ത്തേണ്ടിവരും

ലോകകപ്പ് കഴിഞ്ഞ് പങ്കാളി തിരിച്ചുപോകുകയും ആ ബന്ധത്തില്‍ ജനിക്കുന്ന 'മിശ്ര വംശജരായ' കുട്ടികളെ തനിച്ച് പോറ്റേണ്ടിവരികയും ചെയ്യുമെന്നാണ് പാര്‍ലമെന്റംഗമായ ടമാര പ്ലെറ്റ്‌ന്യോവ പറയുന്നത്
FIFA World Cup

മോക്‌സോ: ഫിഫ ലോകകപ്പിനായി രാജ്യത്തെത്തുന്ന വിദേശികള്‍, പ്രത്യേകിച്ച് വെള്ളക്കാര്‍ അല്ലാത്തവരുമായി ലൈംഗിക ബന്ധം ഒഴിവാക്കണമെന്ന് റഷ്യന്‍ യുവതികള്‍ക്ക് ഉപദേശം. ലോകകപ്പ് കഴിഞ്ഞ് പങ്കാളി തിരിച്ചുപോകുകയും ആ ബന്ധത്തില്‍ ജനിക്കുന്ന 'മിശ്ര വംശജരായ' കുട്ടികളെ തനിച്ച് പോറ്റേണ്ടിവരികയും ചെയ്യുമെന്നാണ് പാര്‍ലമെന്റംഗമായ ടമാര പ്ലെറ്റ്‌ന്യോവ പറയുന്നത്. കുടുംബക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്ററി സമിതിയുടെ മേധാവിയാണ് ടമാര.

വിദേശികളെ വിവാഹം കഴിക്കുന്ന റഷ്യന്‍ യുവതികള്‍ക്ക് പലപ്പോഴും ബന്ധം നല്ലരീതിയില്‍ കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും ഇവര്‍ വിദേശത്ത് ഒറ്റപ്പെട്ട് പോവുകയോ കുട്ടികളെ നഷ്ടപ്പെടുകയോ ആണ് പതിവെന്നും അവര്‍ പറയുന്നു. ഗോവോരിത് മോസ്‌കവ റേഡിയോ സ്‌റ്റേഷനില്‍ 'ചില്‍ഡ്രണ്‍ ഓഫ് ദ ഒളിമ്പിക്‌സ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

സോവിയറ്റ് യുഗത്തില്‍ 1980ലെ മോസ്‌കോ ഗെയിംസിന് ശേഷം നിലവില്‍ വന്ന പ്രയോഗമാണ് 'ചില്‍ഡ്രണ്‍ ഓഫ് ദ ഒളിമ്പിക്സ്' ഗര്‍ഭനിരോധന ഉപാധികള്‍ ഏറെ പ്രചാരം നേടാതിരുന്ന അക്കാലത്ത് റഷ്യയില്‍ ഗെയിംസിനെത്തിയ വിദേശിയരില്‍ നിന്നും നിരവധി യുവതിക്ക് കുട്ടികളെ ലഭിച്ചിരുന്നു. രാജ്യാന്തര മത്സരങ്ങളുടെ സമയത്ത് വിദേശിയരില്‍ നിന്ന് റഷ്യന്‍ യുവതി യുവാക്കള്‍ക്ക് ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏക്യന്‍ തുടങ്ങിയ വംശജരുമായി ബന്ധം ഉണ്ടാകുകയും ഇതുവഴിയുള്ള കുട്ടികള്‍ റഷ്യയില്‍ കടുത്ത വിവേചനം നേരിടുകയും ചെയ്തിരുന്നു.

നാം നമ്മുടെ കുട്ടികള്‍ക്ക് വേണം ജന്മം നല്‍കാന്‍. മിശ്ര വംശജരായ കുട്ടികളുടെ സഹനം വലുതാണ്. സോിവയറ്റ് കാലം മുതല്‍ ഇതുണ്ട്. താന്‍ ഒരു ദേശീയവാദിയല്ല, പക്ഷേ, കുട്ടികളുടെ ബുദ്ധിമുട്ട് താന്‍ മനസ്സിലാക്കുന്നു. അവര്‍ ഉപേക്ഷിക്കപ്പെടുന്നു. അവര്‍ക്ക് അമ്മ മാത്രമായിരിക്കും ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു.

ലോകകപ്പിനെത്തുന്നവര്‍ക്ക് പല തരത്തിലുള്ള വൈറസ് രോഗങ്ങള്‍ ഉണ്ടാവാമെന്നും വര്‍ അത് റഷ്യക്കാരിലേക്ക് പകരുമെന്ന് മറ്റൊരു എം.പിയും ചൂണ്ടിക്കാട്ടി. 31 രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് ഈ സമയത്ത് റഷ്യയില്‍ എത്തിയിരിക്കുന്നത്. റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ആദ്യ മത്സരം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW