Tuesday, October 16, 2018 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 03.54 PM

ജനറല്‍ മോട്ടോഴ്‌സിന്റെ സിഎഫ്ഒ പദവിയില്‍ ​ചെന്നൈ സ്വദേശിനി ദിവ്യ സൂര്യദേവറ

നിലവില്‍ ജനറല്‍ മോട്ടോഴ്‌സ് കോര്‍പറേറ്റ് ഫൈനാന്‍സ് വിഭാഗത്തില്‍ വൈസ് പ്രസിഡന്റാണ് ദിവ്യ.
General Motors

ന്യുയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ സാമ്പത്തിക വിഭാഗം മേധാവിയായ ഇന്ത്യന്‍ വംശജ നിയമിതനായി. ചെന്നൈ സ്വദേശിനിയായ ദിവ്യ സൂര്യദേവറ (39)ആണ് ഈ പദവിയില്‍ എത്തിയത്. നിലവിലെ സിഎഫ്ഒ ചക് സ്റ്റീവന്‍സ് വിരമിക്കുന്ന ഒഴിവില്‍ സെപ്തംബര്‍ ഒന്ന് ചുമതലയേല്‍ക്കും.

നിലവില്‍ ജനറല്‍ മോട്ടോഴ്‌സ് കോര്‍പറേറ്റ് ഫൈനാന്‍സ് വിഭാഗത്തില്‍ വൈസ് പ്രസിഡന്റാണ് ദിവ്യ. 2007 ജൂലായ് ഒന്നു മുതല്‍ ഈ പദവി വഹിക്കുകയാണ്. ജനറല്‍ മോട്ടോഴ്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മാരി ബാറ (56) യ്ക്കു തൊട്ടുതാഴെയായിരിക്കം ഇനി ദിവ്യയുടെ പദവി.

വാഹന വ്യവസായത്തില്‍ ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതകളാണ് ബാരയും ദിവ്യയും. മറ്റൊരു വാഹന നിമ്മാണ കമ്പനിയിലും വനിത സിഇഒയോ അല്ലെങ്കില്‍ വനിതകളായ സിഇഒയും സിഎഫ്ഒയും ഒരേസമയം ചുമതല വഹിച്ചിട്ടില്ല.

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.കോം പാസായ ശേഷമാണ് ദിവ്യ സൂര്യദേവറ 22ാം വയസ്സില്‍ യു.എസില്‍ എത്തിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ പൂര്‍ത്തിയാക്കി.

2005ല്‍ 25ാം വയസ്സിലാണ് ദിവ്യ ജി.എമ്മില്‍ ചേര്‍ന്നത്. അതിനു മുന്‍പ് യുബിഎസ്, പ്രൈസ്‌വാട്ടര്‍ഹൗസ് കൂപേഴ്‌സ് എന്നീ കമ്പനികളില്‍ ജോലി ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW