Friday, May 24, 2019 Last Updated 15 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 03.50 PM

ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിച്ചവരുടെ പട്ടികയില്‍ ഗിരിഷ് കര്‍ണാട് അടക്കം മറ്റ് പ്രമുഖരും

Gauri Lankesh, Girish Karnat

ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച പ്രതികള്‍ കര്‍ണാടകയിലെ മറ്റ് ആക്ടിവിസ്റ്റുകളേയും എഴുത്തുകാരേയും ലക്ഷ്യമിട്ടിരുന്നതായി സൂചന. പ്രധാനമായും സംഘപരിവാര്‍ വിമര്‍ശകരായ എഴുത്തുകാരെയാണ് ഇവര്‍ ലക്ഷ്യമിട്ടത്. ഗൗരി ലങ്കേഷിനെ വധിച്ചതിന് പിന്നാലെ പ്രശസ്ത കന്നഡ സംവിധായകനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാടിനേയും കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായി ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ വെളിപ്പെടുത്തി.

ഗൗരി ലങ്കേഷിനേയും എം.എം കാല്‍ബുര്‍ഗിയേയും വധിച്ചത് ഒരേ സംഘം തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ആക്ടിവിസ്റ്റ് ബി.ടി ലളിതാ നായ്ക്, ഗുരു വീരഭദ്ര ചന്നാമല സ്വാമി, യുക്തിവാദി സി.എസ് ദ്വാരകാനാഥ് തുടങ്ങിയവരുടെ പേരുകളും സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ട്. ഇവരെല്ലാം തീവ്രഹിന്ദുത്വത്തിന്റെയും ബി.ജെ.പിയുടേയും വിമര്‍ശകരാണ്.

പിടിയിലായ പ്രതികളിലൊരാളുടെ ഡയറിയിലാണ് കൊല്ലപ്പെടേണ്ട മറ്റുള്ളവരുടെ പേരുകളും രേഖപ്പെടുത്തിയിരിക്കുന്നത്. ദേനാഗരി ലിപിയിലാണ് പേരുകള്‍ എഴുതിയിരിക്കുന്നത്. ഗൗരി ലങ്കേഷിനെ വെടിവച്ച പരശുറാം വാഗ്മര്‍ എന്നയാള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാള്‍ പ്രമോദ് മുത്തലിഖിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW