Wednesday, August 22, 2018 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 02.58 PM

രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ പ്രണബ് മുഖര്‍ജിയെത്തി; പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ വിട്ടുനിന്നു; മോഡിയുടെ ഫിറ്റ്‌നെസ് ചലഞ്ച് വിചിത്രമെന്ന് രാഹുല്‍

സമാജ്‌വാദിയില്‍ നിന്ന് ആരും തന്നെ ഉണ്ടായിരുന്നില്ല. വിദേശത്ത് ചികിത്സയിലായതിനാല്‍ സോണി ഗാന്ധിയും വിരുന്നിനെത്തിയില്ല.
Rahul Gandhi

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആദ്യമായി നടത്തിയ ഇഫ്താര്‍ വിരുന്നിനോട് സമ്മിശ്ര പ്രതികരണം. മുന്‍ രാഷ്ട്രപതി പ്രണബ് കുാമര്‍ മുഖര്‍ജി വിരുന്നിനെത്തിയപ്പോള്‍ പ്രതിപക്ഷത്തുനിന്നും ക്ഷണിക്കണപ്പെട്ട പല നേതാക്കളും എത്തിയില്ല. എന്നാല്‍ ഇവരുടെ പാര്‍ട്ടികളില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു.

പ്രതിപക്ഷ ഐക്യത്തിനായി ഓടിനടക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍.സിപി. നേതാവ് ശരത് പവാര്‍, ബി.എസ്.പി നേതാവ് മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ചടങ്ങിനെത്തിയില്ല. സമാജ്‌വാദിയില്‍ നിന്ന് ആരും തന്നെ ഉണ്ടായിരുന്നില്ല. വിദേശത്ത് ചികിത്സയിലായതിനാല്‍ സോണി ഗാന്ധിയും വിരുന്നിനെത്തിയില്ല.

ജെ.എം.എം നേതാവ് ഹെമന്ത് സോറനരും പരിപാടിയില്‍ പങ്കെടുത്തില്ല. സി.പി.എമ്മിനെ പ്രതിനിധീകരിച്ചു പി.ബി അംഗം മുഹമ്മദ് സലിം എത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം എല്ലാവരേയും അമ്പരിപ്പിച്ച് സീതാറാം യെച്ചൂരി പരിപാടിക്കെത്തി. തൃണമൂലിലെ ദിനേഷ് ത്രിവേദിക്ക് സമീപം അദ്ദേഹം ഇരിക്കുകയും ചെയ്തു. 2015ല്‍ സോണിയ ഗാന്ധി നടത്തിയ വിരുന്നില്‍ ഇപ്പോള്‍ എന്‍.ഡി.എയിലേക്ക് ചുവടുമാറിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ളവര്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് സിപിഎം വിട്ടുനില്‍ക്കുകയായിരുന്നു.

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ട ശേഷമാണ് മുഖര്‍ജി പരിപാടിക്കെത്തിയത്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഡിഎംകെ പ്രതിനിധി കനിമൊഴിയും വിരുന്നില്‍ പങ്കെടുത്തു.

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ശരദ് യാദവ് , ഷീല ദീക്ഷിത്, പി.ജെ കുര്യന്‍, ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, എഐയുഡിഎഫിന്റെ പ്രതിനിധി ബദ്ദ്രുദ്ദീന്‍ അജ്മല്‍ എന്നിവരും എത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ്‌നെസ് ചലഞ്ചിനെ പരിഹസിക്കാനും രാഹുല്‍ മടിച്ചില്ല. മോഡിയുടെ ഫിറ്റ്‌നെസ് വീഡിയോ വിചിത്രമായിരിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍, മോഡിയെ നേരിടാന്‍ ഫിറ്റ്‌നെസ് വീഡിയോ പുറത്തുവിടാന്‍ യെച്ചൂരിയോട് തമാശരൂപേണ നിര്‍ദേശിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW