Thursday, January 17, 2019 Last Updated 25 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 02.32 PM

നിക്ഷ്പക്ഷനായിരുന്നു, ആരോപണങ്ങള്‍ സത്യമെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും: ഉമ്മന്‍ചാണ്ടിക്കെതിരെ തുറന്നടിച്ച് പി.ജെ കുര്യന്‍

P.J. Kurian,  Oommenchandy

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന കോണ്‍ഗ്രസിലെ കലാപം തുടരുന്നു. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ രംഗത്തെത്തി. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കുര്യന്‍ ആഞ്ഞടിച്ചത്.

രാജ്യസഭയില്‍ താന്‍ ഇതുവരെ ഉപാധ്യക്ഷനെന്ന സ്ഥാനത്തിരുന്ന് എടുത്ത നിലപാടുകളെല്ലാം നിക്ഷ്പക്ഷമായിരുന്നുവെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. രാജ്യസഭയില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. താന്‍ കൈക്കൊണ്ട തീരുമാനം എല്ലാം ചട്ടം അനുസരിച്ച് മാത്രമാണ്. ഇതുവരെ മറിച്ചൊരു ആരോപണം ഉയര്‍ന്നിട്ടില്ല. തന്റെ നിപാടുകളിലും തീരുമാനങ്ങളും പ്രതിപക്ഷാംഗങ്ങള്‍ക്കും ഭരണപക്ഷാംഗങ്ങള്‍ക്കും ഒരു പോലെ തൃപ്തികരമായിരുന്നു.

വ്യക്തിപരമായ ഒരാവശ്യവും ഇതുവരെ അദേഹത്തോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കുര്യന്‍ തുറന്നടിച്ചു. തന്റെ ജില്ലയില്‍ നിന്ന് കെപിസിസിയിലെ ഒരംഗത്തെ എങ്കിലും ആക്കണമെന്ന് മാത്രം താന്‍ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് തികഞ്ഞ അവഗണന മാത്രമാണ് ലഭിച്ചതെന്ന് കുര്യന്‍ ആരോപണം ഉയര്‍ത്തി. യുവ എംഎല്‍എമാര്‍ പരസ്യമായി അധിക്ഷേപിച്ചത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രിയായപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി ഒതുക്കാന്‍ ശ്രമിച്ചുവെന്നും കുര്യന്‍ ആഞ്ഞടിച്ചു. ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ് ആണെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു. വിഎം സുധീരനും പിറകേയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കുര്യന്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW