Sunday, June 16, 2019 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 08.30 PM

മറിയാമ്മയുടെ ലാപ്‌ടോപ് നിറയെ ഉന്നതരുടെ നൂറിലധികം നീല ചൂണ്ടകള്‍, കോട്ടയത്തെ രാഷ്ട്രീയ നേതാവ് രക്ഷപെട്ടത് നാലു ലക്ഷം നല്‍കയെന്ന് ആരോപണം, ഇരകളെ കുടുക്കുന്നത് മറിയാമ്മ ഒറ്റക്കുതന്നെ!

uploads/news/2018/06/225600/mariyamma.jpg

കോട്ടയം : ഡോക്ടറെ ഭീഷണിപ്പെടുത്തി എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അകത്തായ വടക്കേത്തലയ്ക്കല്‍ മറിയാമ്മയുടെ ലാപ്‌ടോപ് നിറയെ അശ്ലീല വീഡിയോകള്‍. നൂറിലധികം വീഡിയോകള്‍ കണ്ടെത്തി. ഇതില്‍ അധികം വീഡിയോകളിലും മറിയാമ്മ തന്നെയാണ് പ്രധാന കഥാപാത്രം എന്നാല്‍ മറിയാമ്മയുമായി ബന്ധമില്ലാത്ത വീഡിയോകളും അക്കൂട്ടത്തിലുണ്ട്. ഇവയില്‍ പല വീഡിയോ ദൃശ്യങ്ങളും ഉന്നതരെ ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള ചൂണ്ടകളാണെന്നും അവയില്‍ പലതും പലര്‍ക്കും കൈമാറിയിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. കോട്ടയം ഡിവൈ.എസ്.പി. ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ മാന്നാര്‍ കടപ്രയിലെ വീട്ടില്‍ പരിശോധന നടത്തവേയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് കണ്ടെത്തിയത്.

മറിയാമ്മയുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആള്‍ രാജേഷ് മാത്രമാണ്. രാജേഷിനൊപ്പം കഴിഞ്ഞ ദിവസം കോട്ടയം വെസ്റ്റ് എസ്.ഐ. എം.എസ്.അരുണ്‍ അറസ്റ്റ് ചെയ്ത കോഴഞ്ചേരി മേലേമണ്ണില്‍ സന്തോഷ് (40), പിച്ചന്‍വിളയില്‍ ബിജുരാജ് (40), വെള്ളപ്പാറമലയില്‍ സുജിത് (35) എന്നിവര്‍ ഇയാളുടെ സഹായികളാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഇവരെ രാജേഷ് കൂട്ടുക പതിവാണ്. ദിവസം ആയിരം രൂപയും ചെലവുമാണ് രാജേഷ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഡോക്ടറില്‍ നിന്ന് പണം വാങ്ങാന്‍ മറിയാമ്മ കോട്ടയത്ത് എത്തിയപ്പോള്‍ രാജേഷിനെയും സംഘത്തെയും കൂടെകൂട്ടിയിരുന്നു. കോട്ടയത്തെ ഒരു രാഷ്ട്രീയ നേതാവ് മറിയാമ്മയുടെ വലയില്‍ കുടുങ്ങിയതായും നാലു ലക്ഷം രൂപ നല്‍കി മുഖം രക്ഷിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഇതേക്കുറിച്ച് പൊലീസ് പ്രതികരിച്ചിട്ടില്ല.

മറിയാമ്മയുടെ തട്ടിപ്പിന്റെ വ്യാപ്തി പൂര്‍ണ്ണമായി അറിയാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു പ്രാവശ്യമായി എട്ടുലക്ഷം രൂപ കൊടുത്ത പാലായിലെ ഡോക്ടറോട് അഞ്ചുലക്ഷംകൂടി ചോദിച്ചതോടെയാണ് കേസായതും മറിയാമ്മ കുടുങ്ങിയതും. ഇരകളെ കണ്ടെത്തുന്നതും കുടുക്കുന്നതും മറിയാമ്മ ഒറ്റയ്ക്കാണ്. ഇരയെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ അടുക്കാനും ഒറ്റയ്ക്ക് കിട്ടാനുമുള്ള കാത്തിരിപ്പാകും. വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് കയറും. ഇരയുടെ മനോഭാവം മനസ്സിലാക്കി കരുക്കള്‍ നീക്കും. മനസ്സറിഞ്ഞ് ഇടപഴകും. അവസരമൊത്തുവരുമ്പോള്‍ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി രഹസ്യമായി സൂക്ഷിക്കും. എന്നിട്ട് ഒന്നും അറിയാത്തതുപോലെ രണ്ടോ മൂന്നോ ലക്ഷം രൂപ മറിയാമ്മ ആവശ്യപ്പെടും. ഇല്ലെന്ന് പറഞ്ഞ് ഇര ഒഴിയാന്‍ ശ്രമിച്ചാല്‍ തുറുപ്പുചീട്ട് ഇറക്കും. താങ്കളുടെ അശ്ലീലചിത്രം എന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് വിരട്ടുന്നതോടെ ഇര വീഴും.

എന്നാല്‍ ഇതിലൊന്നും വീഴാത്ത ചില വില്ലന്മാരുണ്ട്. അവരെ മെരുക്കാനാണ് മറിയാമ്മയുടെ സംഘത്തിലെ രാജേഷ്. മറിയാമ്മയുടെ കൈവശമുള്ള ക്ലിപ്പിംഗുകളിലെ ചില സാമ്പിളുകള്‍ രാജേഷ് മൊബൈലില്‍ ഇട്ടുകൊടുക്കും. ഇതോടെ കുരുക്കില്‍ അകപ്പെട്ടയാള്‍ക്ക് സംഗതി പന്തികേടാണെന്ന് മനസ്സിലാകും. കേസ് കൊടുത്ത് നാണംകെടാന്‍ നില്‍ക്കാതെ ചോദിക്കുന്ന പണം നല്‍കി രക്ഷപ്പെടുകയാണ് പതിവ്. തട്ടിപ്പിനിരയായ കൂടുതല്‍ പേരെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

Ads by Google
Wednesday 13 Jun 2018 08.30 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW