Tuesday, October 23, 2018 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 08.31 PM

പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ടു പേരെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു

Cattle Stealing ,  Beaten To Death, Jharkhand

പട്‌ന: പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ടു പേരെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. ജാര്‍ഖണ്ഡില്‍ ഗോഡ്ഡ ജില്ലയിലാണ് സംഭവം അരങ്ങേറിയത്. ഗ്രാമത്തില്‍ അതിക്രമിച്ച് കയറി 13 ഓളം കന്നുകാലികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ട രണ്ടുപേരെയാണ് അക്രമസക്തമായ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.

അഞ്ചംഗ സംഘം ഗ്രാമത്തിലേക്ക് കടന്നപ്പോള്‍ ചില പ്രദേശവാസികള്‍ വിവരം മറ്റുള്ളവരെ അറിയിച്ച് മോഷ്ടാക്കളെ പിന്തുടരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഘത്തില്‍പ്പെട്ട രണ്ടു പേരെ പിടികൂടിയ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്പി രാജീവ് രഞ്ജന്‍ സിങ് വ്യക്തമാക്കി.

കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. മര്‍ദ്ദനത്തില്‍ മരിച്ച ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലം ഉണ്ട്. മറ്റെയാള്‍ ഇയാളുടെ കൂട്ടാളിയാണെന്നാണ് വിവരം. പ്രദേശത്ത് നേരത്തേയും ഇത്തരത്തില്‍ കന്നുകാലികളെ മോഷണം പോയതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ അക്രമാസക്തരായത്. മര്‍ദ്ദിക്കുന്നതിനിടെ ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവം ജാര്‍ഖണ്ഡില്‍ ആദ്യമായിട്ടല്ല റിപ്പോര്‍ട്ടു ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്നാരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW