Sunday, August 19, 2018 Last Updated 37 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 08.14 PM

ട്രംപിനെ ഒട്ടും വിശ്വാസമില്ലാതെ കിം, ചരിത്ര കരാര്‍ ഒപ്പിടാന്‍ കൊടുത്ത പേന പോലും ഉപയോഗിച്ചില്ല, ഒടുവില്‍ ഒപ്പിട്ടത് സഹോദരി നല്‍കിയ പേനകൊണ്ട്

uploads/news/2018/06/225598/kim-trump.jpg

സിംഗപൂര്‍ സിറ്റി : വധിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ സിംഗപ്പൂരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതെന്ന് റിപ്പോര്‍ട്ട്. ട്രംപിന് കൈകൊടുത്ത് അഞ്ചുമണിക്കൂറോളം ചര്‍ച്ച ചെയ്തശേഷം ചരിത്രപ്രധാനമായ സംയുക്തകരാറില്‍ ഒപ്പിടുമ്പോഴും അവിശ്വാസം മാറിയിരുന്നില്ല.

ചര്‍ച്ചകള്‍ക്കുശേഷം സംയുക്തപ്രസ്താവനയില്‍ ഒപ്പിടുന്നതിനായി ഇരുനേതാക്കളും മുറിയിലേക്ക് വരുമ്പോള്‍, കിമ്മിന് ഉപയോഗിക്കാനുള്ള പേന കൈയില്‍ വെളുത്ത ഗ്ലൗസണിഞ്ഞ ഒരു അംഗരക്ഷകന്‍ തുടര്‍ച്ചയായി തുടച്ചുവൃത്തിയാക്കുന്നുണ്ടായിരുന്നു. വെള്ളത്തുണികൊണ്ട് തുടച്ചുവൃത്തിയാക്കിക്കൊണ്ടിരുന്ന പേന കിം ഉപയോഗിക്കുമെന്ന് കരുതിയെങ്കിലും, അവസാന നിമിഷം ഒപ്പുവെക്കാനുപയോഗിച്ചത് സഹോദരി കിം യോ ജോങ് നല്‍കിയ പേന ഉപയോഗിച്ചായിരുന്നു. ചരിത്രപരമായ ഉച്ചകോടിയില്‍ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം നിശ്ചയമായും നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കിം സിങ്കപ്പൂരില്‍നിന്ന് മടങ്ങിയത്. കൊറിയന്‍ മുനമ്പിനെ നിരായുധീകരണത്തിനുള്ള നടപടികള്‍ പഴുതുകളില്ലാതെ നടപ്പിലാക്കുമെന്നും കിം വ്യക്തമാക്കിയിരുന്നു. പുതിയ ചരിത്രത്തിനാണ് തങ്ങള്‍ തുടക്കമിട്ടതെന്നും ഉത്തരകൊറിയ ആണവ നിര്‍വ്യാപനനടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഉപരോധമടക്കമുള്ള നടപടികള്‍ പിന്‍വലിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

കിമ്മിന്റെ സുരക്ഷയെക്കരുതി സ്വന്തം അംഗരക്ഷകരെപ്പോലും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കിയാണ് കിം കൂടെനിര്‍ത്തുന്നത്. എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നതും കിമ്മിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ നിശ്ചയിക്കുന്നതും ഉപദേശിക്കുന്നതും 30-കാരിയായ സഹോദരി കിം യോ ജോങ്ങാണ്. എവിടെപ്പോയാലും കിമ്മിനൊപ്പം വിശ്വസ്തരായ സായുധ അംഗരക്ഷകരും ഉണ്ടാകും. ഇത്തരം അംഗരക്ഷകരെപ്പോലും സംശയത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പേന അവസാനനിമിഷം മാറ്റിയ സംഭവം. അമിതവണ്ണവും പ്രമേഹവും കിമ്മിനെ അലട്ടുന്നുണ്ടെന്നാണ് പ്രചരിക്കപ്പെടുന്ന വിവരങ്ങളിലൊന്ന്. ഇതിനുപുറമെ, ഉയര്‍ന്ന രക്തസമ്മര്‍ദവും അദ്ദേഹത്തിനുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍, ഈ വിവരങ്ങളൊന്നും പുറത്തുപോകാതിരിക്കുന്നതിനുള്ള കര്‍ശന മുന്‍കരുതലുകള്‍ ഉത്തരകൊറിയ സ്വീകരിക്കുന്നുണ്ടെന്ന് ഈ ആശങ്കകളും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്നു.

Ads by Google
Wednesday 13 Jun 2018 08.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW