Tuesday, June 19, 2018 Last Updated 22 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 08.08 PM

കനത്ത മഴ: കോട്ടയത്ത് ആറ് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

heavy rain

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയിലേയും ആര്‍പ്പുക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലേയും ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പടെയുള്ള സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച അവധി നല്‍കി.

എന്നാല്‍ സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. അധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. നേരത്തെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചതിനാലുമാണ് തീരുമാനം. അതേസമയം തുടക്കത്തില്‍ ശക്തമായിരുന്ന കാലവര്‍ഷം കര്‍ണാടക-കേരള സംസ്ഥാനങ്ങളില്‍ ശക്തികുറഞ്ഞു വരുന്നു. മഴയുടെ ശക്തി കഴിഞ്ഞ രണ്ടുദിവസങ്ങാളായി ഇരു സംസ്ഥാനങ്ങളിലും കുറഞ്ഞ് വരികയാണെന്ന് കാലാവസ്ഥാ നീരീക്ഷകര്‍ അറിയിച്ചു.

ചൊവ്വാഴ്ച്ച രാവിലെ മുതലുള്ള 24 മണിക്കൂറിനുള്ളില്‍ കര്‍വാറില്‍ 36.8 മി.മി കൊച്ചിയില്‍ 38 മി.മി മഴയും ആണ് ലഭിച്ചത്. ഇതേ കാലയളവില്‍ തിരുവനന്തപുരത്ത് 12 മി.മി മഴയും കോഴിക്കോട് 7 മി.മി മഴയും ലഭിച്ചു. ഈ ആഴ്ച്ചയുടെ അവസാന ദിനങ്ങളില്‍ മഴമേഘങ്ങള്‍ കര്‍ണാടക-കേരളതീരത്തേക്ക് തിരിച്ചെത്തുന്നതോടെ മഴയുടെ ശക്തി വീണ്ടും വര്‍ധിക്കും. അത് വരെ ഇടിയോട് കൂടിയ താരതമ്യേന ശക്തി കുറഞ്ഞ മഴയാണ് ഇരു സംസ്ഥാനത്തും പ്രതീക്ഷിക്കാമെന്നും കലാവസ്ഥാ നിരീക്ഷണ വിദഗ്ദര്‍ അറിയിക്കുന്നു.

മഴ കുറഞ്ഞോതോടെ അന്തരീക്ഷതാപനിലയിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. മഴ ദിനങ്ങളില്‍ കുറഞ്ഞ് നിന്ന ചൂട് ഇപ്പോള്‍ വീണ്ടും കൂടികൊണ്ടിരിക്കുകയാണ്. കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ ശക്തമായി മഴപെയ്തതിന് ശേഷം മഴമേഘങ്ങള്‍ പിന്‍വാങ്ങുന്നത് സാധാരാണയാണ്. പിന്നീട് വീണ്ടും മഴമേഘങ്ങള്‍ ശക്തമായി തിരിച്ചെത്തുകയാണ് പതിവ്.

ജൂണ്‍ പത്തൊമ്പതോടെ കര്‍ണാടകയിലും കേരളത്തിലും കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് കലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ജൂണ്‍ 7 മുതല്‍ കേരളത്തില്‍ ശക്തമായ മഴയാണ് ലഭിച്ചിരുന്നു. നാല് ദിവസത്തോളം തുടര്‍ച്ചയായി മഴ ലഭിച്ചതോടെ 95 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW