Tuesday, October 23, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 07.56 PM

ഇതു ഡല്‍ഹിക്കുവേണ്ടിയുള്ള തന്റെ 'സര്‍ജിക്കന്‍ സ്‌ട്രൈക്ക്': സമരം കടുപ്പിച്ച് കേജ്‌രിവാള്‍

 Arvind Kejriwal

ന്യൂഡല്‍ഹി: പൊതുസേവനം നിഷേധിക്കപ്പെട്ട ഡല്‍ഹിക്കാര്‍ക്കു വേണ്ടിയാണ് തന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫീസില്‍ തുടരുന്ന കേജ്‌രിവാളിന്റെ സമരം മൂന്നാം ദിവസം പിന്നിട്ടു. കേജ്‌രിവാളിനു പുറമെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് രാജ് നിവാസില്‍ ധര്‍ണ നടത്തുന്നത്.

സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ അവശ്യങ്ങളാണ് കേജ്‌രിവാളും സംഘവും ഉന്നയിച്ചിട്ടുള്ളത്.

സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരോട് അനില്‍ ബൈജാല്‍ നിര്‍ദേശിക്കുന്നതുവരെ ഇവിടെ നിന്നും പുറത്തിറങ്ങില്ലെന്ന് കേജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു മാസമായി ഐഎഎസ് ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. സര്‍ക്കാരിന്റെ ഒരു നിര്‍ദേശവും ഇവര്‍ അംഗീകരിക്കുന്നില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി ആരോപിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW