Sunday, April 21, 2019 Last Updated 30 Min 39 Sec ago English Edition
Todays E paper
Wednesday 13 Jun 2018 07.03 PM

മുന്‍ഭര്‍ത്താവിന്റെ ചെലവില്‍ പുതിയ ഭര്‍ത്താവും കുഞ്ഞും വാടകവീടും, വിവാഹ​മോചിത കൊണ്ടുപോകുന്നത് എമിറാത്തിയുടെ ശമ്പളത്തിന്റെ മുക്കാല്‍പങ്കും; ഒടുവില്‍ കോടതി പറഞ്ഞത്

uploads/news/2018/06/225594/emirathi.jpg

അബുദാബി : വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം യുവതി മറ്റൊരാളെ വിവാഹം കഴിക്കുകയും കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ക്കായി മുന്‍ ഭര്‍ത്താവ് നല്‍കുന്ന നല്‍കുന്ന ജീവനാംശം ഉപയോഗിച്ച് ജീവിക്കുകയും ചെയ്ത സംഭവത്തില്‍ കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക് എമിറാത്തി ഭര്‍ത്താവ് മാസം തോറും നല്‍കിയിരുന്ന ജീവനാംശം തുടര്‍ന്ന് നല്‍കേണ്ടതില്ലെന്ന് അബുദാബി കുടുംബ കോടതിയുടെ വിധിച്ചു.

താന്‍ നല്‍കുന്ന പണം ഉപയോഗിച്ചാണ് പുതിയ ഭര്‍ത്താവിനൊപ്പം യുവതി താമസിക്കുന്നതെന്ന് എമിറാത്തിക്ക് വ്യക്തമായി. ഉടന്‍ തന്നെ എമിറാത്തി കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മറ്റൊരു പുരുഷനെ വിവാഹം ചെയ്തതിനാല്‍ തുടര്‍ന്ന് ജീവനാംശം നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു പ്രധാന ആവശ്യം. കൂടാതെ, കുട്ടികളെ മാതാവിനൊപ്പം വിടരുതെന്നും വിദേശിയായ മറ്റൊരാള്‍ക്കൊപ്പം കഴിയാന്‍ കുട്ടികളെ അനുവദിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

വിവിധ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതെന്നാണ് കോടതി രേഖകള്‍. വിവാഹ മോചനത്തിനുശേഷം കുട്ടികളുടെ ചുമതല അറബ് മാതാവിനാണ് കോടതി നല്‍കിയത്. മാസത്തില്‍ 30,000 ദിര്‍ഹം മുന്‍ഭാര്യയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. മൂന്നു മക്കളുടെ വിദ്യാഭ്യാസ ചെലവ്, മൂന്നു മുറികളുള്ള വീടിന്റെ വാടക, മറ്റു ബില്ലുകള്‍, വീട്ടുജോലിക്കാരിയുടെ പണം, മറ്റു ചെലവുകള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് ഇത്രയും തുക ജീവനാംശം നല്‍കാന്‍ വിധിച്ചത്.

വിവാഹ മോചനത്തിനുശേഷം യുവതി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവുകയും മറ്റൊരാളെ വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും എമിറാത്തി വ്യക്തമാക്കി. മുന്‍ഭാര്യ പുതിയ ഭര്‍ത്താവില്‍ നിന്നും ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും ഇവര്‍ എല്ലാവരും താന്‍ വാടക നല്‍കുന്ന വീട്ടിലാണ് കഴിയുന്നതെന്നും എമിറാത്തി കോടതിയില്‍ പറഞ്ഞു. മുന്‍ഭാര്യയ്ക്കും തന്റെ മക്കള്‍ക്കും നല്‍കുന്ന ജീവനാംശം മറ്റൊരാളും അയാളുടെ കുട്ടിയും ഉപയോഗിക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു. തനിക്ക് മാസത്തില്‍ ലഭിക്കുന്നത് 40,000 ദിര്‍ഹം ആണെന്നും ഇതിന്റെ 75 ശതമാനവും മുന്‍ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കുന്നുണ്ടെന്നും എമിറാത്തി വ്യക്തമാക്കി.

ഒരു ദിവസം ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിനെ കാണാന്‍ പോയി വരുമ്പോള്‍ യാദൃശ്ചികമായി മുന്‍ ഭാര്യയെ കാണുകയായിരുന്നു. ഇതോടെയാണ് താന്‍ വഞ്ചിതനാവുകയായിരുന്നുവെന്ന കാര്യം മനസിലായതെന്ന് ഇയാള്‍ പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട കോടതി മാസം തോറും നല്‍കിയിരുന്ന ജീവനാംശം ഇനി നല്‍കേണ്ടതില്ലെന്ന് വിധിച്ചു. കൂടാതെ, കുട്ടികളുടെ സംരക്ഷണം മാതാവില്‍ നിന്നും മാറ്റുകയും പിതാവ് കുട്ടികളെ നോക്കണമെന്നും ഉത്തരവിട്ടു.

Wednesday 13 Jun 2018 07.03 PM
YOU MAY BE INTERESTED
Loading...
TRENDING NOW