Tuesday, October 23, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 06.34 PM

വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഉടന്‍ ആശുപത്രി വിടാനായേക്കുമെന്ന് അധികൃതര്‍

atal bihari vajpayee,

ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ട് തുടങ്ങിയെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അധികൃതര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നും രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാണെന്നും എയിംസ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ മികച്ച പുരോഗതിയാണ് അദ്ദേഹത്തില്‍ ആരോഗ്യനിലയില്‍ ഉണ്ടായിരിക്കുന്നത്. അണുബാധ നിയന്ത്രണ വിധേയമാണ്.

atal bihari vajpayee,

കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയ നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW