Tuesday, June 19, 2018 Last Updated 12 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 03.34 PM

എന്താണ് പാര്‍ഥിവ ശിവലിംഗം എന്ന് പറയുന്നത്

uploads/news/2018/06/225566/joythi130618a.jpg

കളിമണ്ണ് കൊണ്ട് ഉണ്ടാക്കുന്ന ശിവലിംഗത്തെ 'പാര്‍ഥിവ ലിംഗം' എന്ന് പറയുന്നു. കലിയുഗത്തില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ഭക്തന്മാര്‍ക്ക് സ്വയം ഉണ്ടാക്കി പൂജ ചെയ്യുവാന്‍ പറ്റുന്ന ഇത്തരത്തിലുള്ള ശിവലിംഗങ്ങളാണ്.

സത്യയുഗത്തില്‍ രത്‌നത്താല്‍ നിര്‍മ്മിതമായ ലിംഗങ്ങളും ത്രേതായുഗത്തില്‍ സ്വര്‍ണ്ണ നിര്‍മ്മിതമായ ലിംഗങ്ങളും ആയിരുന്നു ഉത്തമമായി കരുതിയിരുന്നത്.

ധര്‍മ്മത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന എല്ലാ ഭക്തരേയും കലിയുഗത്തില്‍ ശിവഭഗവാന്‍ സംരക്ഷിക്കുന്നു. നദിക്കരയിലും കടല്‍ക്കരയിലും, തടാകത്തിന്റെ സമീപത്തും, കാട്ടിലും മലകളിലും ശുദ്ധമായ മണ്ണ് ഉപയോഗിച്ച് പാര്‍ത്ഥിവലിംഗങ്ങള്‍ നിര്‍മ്മിച്ച് പൂജ ചെയ്യാം.

കുളിച്ച് ദേഹശുദ്ധിവരുത്തി, ഭസ്മവും രുദ്രാക്ഷവും അണിഞ്ഞുവേണം പൂജ നടത്താന്‍. പഞ്ചാക്ഷരീ മന്ത്രമായ 'ഓം നമഃ ശിവായ' എന്ന് ഉരുവിട്ടുകൊണ്ടായിരിക്കണം പൂജ നടത്തേണ്ടത്. കൂവളത്തിന്റെ ഇല അര്‍ച്ചനയ്ക്ക് ഉപയോഗിക്കുന്നത് ശ്രേയസ്‌ക്കരമാണ്.

**** തരവത്ത് ശങ്കരനുണ്ണി
പാലക്കാട്, മൊ: 9847118340

Ads by Google
Wednesday 13 Jun 2018 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW