Tuesday, June 19, 2018 Last Updated 19 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.54 PM

വമ്പന്‍ വിലക്കിഴിവിൽ ഫോര്‍ഡ് ഫിഗൊ ഹാച്ച്‌ബാക്കും ആസ്‌പൈര്‍ കോമ്ബാക്‌ട് സെഡാനും

ford announces discount for figo hatchback and compact sedan

ഫോര്‍ഡ് ഫിഗൊ ഹാച്ച്‌ബാക്കിനും ആസ്‌പൈര്‍ കോമ്ബാക്‌ട് സെഡാനും വമ്പന്‍ വിലക്കിഴിവ്. നിലവിലുള്ള സ്‌റ്റോക്ക് വിറ്റുതീര്‍ക്കുന്നതിന്റെ ഭാഗമായിയാണ് ഈ ഓഫർ. പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ ഔദ്യോഗിക വരവ് അടുത്തിരിക്കെയാണ് കമ്ബനിയുടെ പുതിയ ഓഫര്‍. വിവിധ ഫോര്‍ഡ് ഡീലര്‍ഷിപ്പുകള്‍ ഇരു കാറുകളിലും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് നല്‍കി തുടങ്ങിയെന്നാണ് റിപ്പോർട്ട്.

ഫോര്‍ഡ് ഇന്ത്യ തങ്ങളുടെ മോഡലുകളെ പരമാവധി വില കുറച്ചു വിപണിയില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ഫ്രീസ്‌റ്റൈല്‍ ഇതിനുള്ള ഉദ്ദാഹരണമാണ്. ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍ ഫ്രീസ്‌റ്റൈലിന് സമാനമായി ബജറ്റ് വിലയില്‍ വിപണിയില്‍ വരുമെന്നാണ് റിപ്പോർട്ട്.

ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെ ജൂലായ് മാസം വിപണിയില്‍ പ്രതീക്ഷിക്കാം. അഞ്ചു ലക്ഷം മുതല്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന് വില പ്രതീക്ഷിക്കാം. ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിനും വില അഞ്ചര ലക്ഷം മുതലും. പുറംമോടിയിലും അകത്തളത്തിലും പുതുമകളോടെയാണ് ഇരുവാഹനങ്ങളും എത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW