Sunday, June 16, 2019 Last Updated 14 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.50 PM

ഭാര്യയെ കണ്ടിട്ട് ഒന്നരവര്‍ഷം, രണ്ടു വര്‍ഷമായി ഏകാന്തവാസം, ശാന്തസ്വഭാവക്കാരന്‍; ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടി പരുക്കേല്‍പ്പിച്ച് മനോജ് ആത്മഹത്യ ചെയ്തത് എന്തിന്?

uploads/news/2018/06/225542/manoj-murder.jpg

പെരുമ്പാവൂര്‍: ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടി പരുക്കേല്‍പ്പിച്ച് ആത്മഹത്യ ചെയ്ത പനിച്ചയം ശ്രീകൃഷ്ണഭവനത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ മനോജ്(48) രണ്ടുവര്‍ഷത്തോളമായി തനിച്ചാണ് താമസിച്ചിരുന്നത്. ജനിച്ചുവളര്‍ന്ന തറവാട്ടു വീടിനോട് ചേര്‍ന്ന് പുതിയ വീടുവച്ച് മാറിയിട്ട് നാല് വര്‍ഷത്തോളമായി. അച്ഛന്‍ കൃഷ്ണന്‍ കുട്ടിയും ഓര്‍മ്മശക്തി നഷ്ടപ്പെട്ട് രോഗിയായ അമ്മ രുക്മിണിയമ്മയും തറവാട്ടുവീട്ടില്‍തന്നെയായിരുന്നു താമസം. ഇവരുടെ ആറ് മക്കളില്‍ മൂന്നാമനായ മനോജ് വയറിങ്ങ് തൊഴിലാളിയായിരുന്നു.

15 വര്‍ഷം മുമ്പാണ് കോതമംഗലം ആയക്കാട് സ്വദേശിയായ സന്ധ്യയെ മനോജ് വിവാഹം കഴിച്ചത്. ഇവര്‍ക്കുണ്ടായ ആദ്യത്തെ മകന്‍ ചെറുപ്പത്തിലേതന്നെ രോഗം ബാധിച്ച് മരിച്ചു. ഏങ്കിലും പിന്നീട് ജനിച്ച മകന്‍ മിഥുനുമൊത്ത് മനോജിന്റെ കുടുംബജീവിതം വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടുപോകുകയായിരുന്നു.

തുടര്‍ന്ന് മൂന്നുവര്‍ഷം മുമ്പാണ് മനോജിന്റെ കുടുംബ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇതോടെ ഭാര്യ സന്ധ്യ മൂന്നു വയസു മാത്രമുള്ള ഏകമകനെയുമെടുത്ത് ആയക്കാടുള്ള സ്വന്തം വീട്ടിലേക്കു മടങ്ങി. അച്ഛന്‍ നേരത്തേ നഷ്ടപ്പെട്ട സന്ധ്യക്ക് സ്വന്തം വീട്ടില്‍ രോഗിയായ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പലവട്ടം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കിയിരുന്ന സന്ധ്യ പിന്നീട് അമ്മയേയും മകനേയും കൂട്ടി എറണാകുളം ചേരാനല്ലൂരിലേക്ക് താമസംമാറി. എങ്കിലും ഇടയ്ക്ക് മകനേയും കൂട്ടി സന്ധ്യ പനിച്ചയത്തെ മനോജിന്റെ വീട്ടിലെത്താറുണ്ടായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഈ കൂടിക്കാഴ്ചയും ഉണ്ടാകാറില്ലെന്ന് മനോജിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

പൊതുവേ ശാന്തസ്വഭാവക്കാരനായിരുന്ന മനോജിന് പെട്ടെന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്താന്‍ തോന്നിയതെന്തുകൊണ്ടാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇന്നലെ പുലര്‍ച്ചേ അഞ്ചുമണിയോടെ വീട്ടില്‍നിന്നും ഇറങ്ങിയ മനോജ് ചേരാനല്ലൂരിലെ വീട്ടിലെത്തി സന്ധ്യയേയും അമ്മയേയും വെട്ടിവീഴ്ത്തിയശേഷം കയറില്‍ തൂങ്ങി ആത്മഹത്യചെയ്യുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച മനോജിന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Ads by Google
Wednesday 13 Jun 2018 12.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW