Tuesday, October 23, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.36 PM

കാല വേറെയാരുമല്ല ഞാന്‍ തന്നെ; ജിഗ്നേഷ് മേവാനി

Jignesh Mevani

വലിയ തരംഗം ഉണ്ടാക്കി മുന്നോട്ട് പോകുകയാണ് രജനികാന്ത് നായകനായ കാല എന്ന് പാ. രഞ്ജിത്ത് ചിത്രം. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് ഇത് കണ്ട് അഭിപ്രായം പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.

അത്തരത്തില്‍ ഒരു അഭിപ്രായം തന്നെയാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്. ദളിത് പ്രക്ഷോഭ നേതാവായ ജിഗ്നേഷ് മേവാനിയാണ് ചിത്രത്തെ പുകഴ്തി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിന്റെ കാലാ കണ്ടത്. ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ഞാനും ഒരു കാലതന്നെയാണെന്ന് എനിക്ക് തോന്നിപ്പോയി. വളരെ നല്ല ചിത്രം. സഹോദരനായ രഞ്ജിത് വീണ്ടും ഒരു മികച്ച ചിത്രവുമായെത്തി സ്ഥാപിതമായ നിയമങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും മേവാനി പറഞ്ഞു.

ഗുജറാത്ത് നിയമസഭയിലേക്ക് സ്വതന്ത്രമായി മത്സരിച്ച് ജയിച്ച് താരമായ ആളാണ് ജിഗ്നേഷ് മേവാനി. സാമൂഹ്യ പ്രസക്തമായ ചിത്രം മുംബൈയിലെ തമിഴരുടെ കഥയാണ് പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW