Wednesday, August 22, 2018 Last Updated 16 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.23 PM

ഇനി ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ആധാര്‍കാര്‍ഡ് അപ്‌ഡേറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാം

Now, download your Aadhaar update history online

ഇപ്പോള്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ആധാര്‍കാര്‍ഡ് അപ്‌ഡേറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാം. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ)വെബ്‌സൈറ്റില്‍ ഇതിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതിന്റെ ബീറ്റാ പതിപ്പാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ളത്. അതിനാല്‍ ഇത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിട്ടില്ല. ആധാര്‍കാര്‍ഡ് വാങ്ങിയതിന് ശേഷം ചേര്‍ത്തിട്ടുള്ളതും മാറ്റം വരുത്തിയതുമായ വിവരങ്ങള്‍, മേല്‍വിലാസം, ജനനതീയ്യതി ഉള്‍പ്പടെയുള്ളവ സമയക്രമത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇതിലൂടെ വളരെ എളുപ്പം ആധാര്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും അത് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മറ്റുമായുള്ള രേഖയായി സമര്‍പ്പിക്കാനും കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും.

ഇതിനായി യുഐഡിഎഐ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, എന്നിട്ട് 'Aadhaar update history' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ ആധാര്‍ നമ്ബറും സെക്യൂരിറ്റി കാപ്ചയും നല്‍കുക. അപ്പോള്‍ ആധാര്‍ കാര്‍ഡ് ഉടമയുടെ രജിസ്റ്റര്‍ ചെയ്ത നമ്ബറിലേക്ക് ഒരു ഒടിപി ലഭിക്കും. അത് വെബ്‌സൈറ്റില്‍ നല്‍കുക. അങ്ങനെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ അപ്‌ഡേറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW