Sunday, June 09, 2019 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.13 PM

സുസുക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷനും സിബിഎസ് പതിപ്പും വിപണിയില്‍

Suzuki access 125 with combined braking system cbs launched at rs 58980 also gets new special edition variant

സുസുക്കി ആക്‌സസ് 125 സിബിഎസ് വിപണിയില്‍ പുറത്തിറങ്ങി. പുതിയ ആക്‌സസ് 125 സിബിഎസിന്റെ ഡൽഹി എക്‌സ്‌ഷോറൂം വില 58,980 രൂപയാണ്. ജാപ്പനീസ് നിര്‍മ്മാതാക്കള്‍ മെറ്റാലിക് സില്‍വര്‍ സോണിക് നിറത്തിലുള്ള ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷനെയും നിരയില്‍ അവതരിപ്പിച്ചു. സ്‌പെഷ്യല്‍ എഡിഷന്‍ ആക്‌സസ് 125 -ന്റെ ഡൽഹി എക്‌സ്‌ഷോറൂം വില 60,580 രൂപയാണ്.

വീതിയേറിയ ഫ്‌ളോര്‍ബോര്‍ഡ്, നീളമേറിയ സീറ്റ്, വലിയ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ്, മുന്‍ പോക്കറ്റ് എന്നിങ്ങനെ നീളും പുതിയ ആക്‌സസ് 125 സിബിഎസ് സവിശേഷതകൾ. കൂടാതെ, ഓപ്ഷനല്‍ ഡിസി സോക്കറ്റും യൂട്ടിലിറ്റി കൊളുത്തുകളും ഇതിലുണ്ട്. ക്യാന്‍ഡി സൊനോമ റെഡ്, പേള്‍ സുസുക്കി ഡീപ് ബ്ലൂ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, മെറ്റാലിക് ഫിബ്രൊയിന്‍ ഗ്രെയ്, മെറ്റാലിക് സോണിക് സില്‍വര്‍, പേള്‍ മിറേജ് നിറങ്ങള്‍ സ്‌കൂട്ടർ എത്തുന്നത്.

സ്‌പെഷ്യല്‍ എഡിഷന് സ്‌പോർട്ടി ലുക്കാണ് ഉള്ളത്. സ്‌പെഷ്യല്‍ എഡിഷന്‍ ആക്‌സസിനെ വേറിട്ടു നിര്‍ത്താന്‍ പ്രത്യേക ലോഗോ കമ്പനി പതിപ്പിച്ചിട്ടുണ്ട്. മെറ്റാലിക് സോണിക് സില്‍വര്‍ നിറത്തിലും കൂടാതെ നിലവിലുള്ള മെറ്റാലിക് മാറ്റ് ബ്ലാക്, പേള്‍ മിറേജ് വൈറ്റ് നിറങ്ങളിലും സുസുക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ തെരഞ്ഞെടുക്കാം. പുതിയ ആക്‌സസ് 125 സിബിഎസ്, ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടറുകളുടെ എഞ്ചിന് മാറ്റമില്ല. ടിവിഎസ് എന്‍ടോര്‍ഖ്, ഹോണ്ട ആക്ടിവ 125 മോഡലുകളാണ് വിപണിയില്‍ സുസുക്കി ആക്‌സസ് 125 -ന്റെ പ്രധാന എതിരാളികള്‍.

Ads by Google
Ads by Google
Loading...
TRENDING NOW