Wednesday, June 26, 2019 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.12 PM

ഇമ്രാന്‍ഖാന്‍ സ്വവര്‍ഗ്ഗരതിക്കാരനും പരസ്ത്രീ ബന്ധമുള്ളയാളും ; മീഡിയാ കോര്‍ഡിനേറ്ററുമായി വഴിവിട്ട ബന്ധം ; തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കെ പിടിഐ നേതാവിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ന്യായീകരിച്ച് മുന്‍ഭാര്യ...!!

uploads/news/2018/06/225523/reham-khan.jpg

കറാച്ചി: ഒരു മകളായും ഭാര്യയായും മാതാവായും തന്റെ അനുഭവങ്ങള്‍ മറ്റൊരാള്‍ക്ക് തുണയാകാന്‍ വേണ്ടിയാണ് എല്ലാം തുറന്നു പറഞ്ഞ് പുസ്തകമെഴുതിയതെന്ന് പാക് വിവാദ മാധ്യമപ്രവര്‍ത്തക റഹംഖാന്‍. ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍താരവും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ ഇമ്രാന്‍ഖാനും വിഖ്യാത പാക് ബൗളര്‍ വസീം അക്രത്തിനെതിരേയും നടത്തിയ ഗുരുതരമായ ആരോപണം അടങ്ങിയ തന്റെ പുസ്തകത്തെ ഇന്ത്യയിലെ ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ന്യായീകരിച്ചത്്.

താന്‍ കാട്ടിയ മണ്ടത്തരങ്ങളും അബദ്ധങ്ങളും തെറ്റുമാണ് ചൂണ്ടിക്കാട്ടിയത്. താന്‍ വിവാഹം ചെയ്തത് പോലെയുള്ള ആള്‍ക്കാരെക്കുറിച്ച് പെണ്‍കുട്ടികള്‍ മനസ്സിലാക്കണമെന്നും മനുഷ്യന് പറ്റുന്ന തരത്തിലുള്ള സാധാരണ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞതെന്നും പറഞ്ഞു. അവര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോകുമ്പോള്‍ അത് സഹായകരമാകണമെന്നും പറഞ്ഞു. പാകിസ്താന്‍ ഒരു പൊതു തെരഞ്ഞെടുപ്പിനെ കൂടി നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഇമ്രാന്‍ഖാനെ ലക്ഷ്യമിട്ട് സ്വവര്‍ഗ്ഗരതിയും പരസ്ത്രീബന്ധവും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണമാണ് റെഹം നടത്തിയിരിക്കുന്നത്.

പാകിസ്താന്‍ മുന്‍ ക്രിക്കറ്റ്താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ഖാന്‍ അനേകം സ്ത്രീകളുമായി ബന്ധമുള്ളയാളും സ്വവര്‍ഗ്ഗരതി ഇഷ്ടപ്പെടുന്നയാളുമാണെന്നായിരുന്നു മുന്‍ഭാര്യയുടെ വെളിപ്പെടുത്തല്‍. നടന്‍ ഹംസാ അലി അബ്ബാസി, പിറ്റിഐ അംഗം മുറാദ് സയീദ് എന്നിവരുമായി ഇമ്രാന്‍ ബന്ധപ്പെട്ടിരുന്നു എന്നും പുസ്തകത്തില്‍ റഹം ഖാന്‍ ആരോപിച്ചിരുന്നു. ആരോപണം സയീദ് നിഷേധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതിയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടത്. ഇമ്രാന്‍ഖാനെതിരേ ഗുരുതരമായ ആരോപണമാണ് റഹംഖാന്‍ നടത്തിയത്. താനുമായുള്ള രണ്ടാമത്തെ കാഴ്ചയില്‍ തന്നെ ലൈംഗികോദ്ദേശത്തോടെ തന്നെ സ്പര്‍ശിച്ചെന്നും റഹം പറയുന്നു. ''വിവാഹത്തിന് മുമ്പായിരുന്നു ഇത്. രണ്ടു പേരും നടക്കാന്‍ പോയി, അതിന് ശേഷം ഭക്ഷണവും കഴിഞ്ഞപ്പോഴായിരുന്നു ഇമ്രാന്‍ മോശമായി സ്പര്‍ശിച്ചത്. എന്നാല്‍ പേടിച്ചുപോയ താന്‍ ഇമ്രാനെ തള്ളിമാറ്റി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് നീ അത്തരക്കാരി അല്ലെന്ന് എനിക്കറിയാം അതുകൊണ്ടാണ് നിന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹം തോന്നിയതെന്നായിരുന്നു.''

രൂക്ഷമായ ആരോപണമാണ് ഇമ്രാനെതിരേ റെഹം നടത്തിയത്. ഇമ്രാന്റെ പാര്‍ട്ടിയായ പിറ്റിഐ യുടെ മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ അനിലാ ഖ്വാജയുമായി ഇമ്രാന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇമ്രാന് എല്ലാം ചെയ്തു കൊടുക്കുന്ന ഹറാമുകളുടെ തലൈവിയാണ് ഖ്വാജ എന്നായിരുന്നു റഹത്തിന്റെ ആരോപണം. ബ്രിട്ടീഷ് ബിസിനസുകാരനായ സയ്യദ് സുള്‍ഫിക്കര്‍ ബുഖാരിയാണ് ഇമ്രാന്റെ ലണ്ടനിലെ സഹായി. ഇമ്രാനില്‍ നിന്നും ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിക്ക് വേണ്ടി ഗര്‍ഭഛിദ്രം ആസൂത്രണം ചെയ്തത് സുള്‍ഫിഖര്‍ ബുഖാരിയായിരുന്നെന്നും പറഞ്ഞു.

പാകിസ്താന്‍ ക്രിക്കറ്റിന്റെ നായകനായിരുന്നപ്പോള്‍ ഇമ്രാന്‍ഖാന്റെ വലംകൈ ആയിരുന്ന വസീം അക്രത്തിനെയും റെഹം വിട്ടിരുന്നില്ല. മരിച്ചുപോയ സ്വന്തം ഭാര്യ കറുത്തവര്‍ഗ്ഗക്കാരനുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് നേരില്‍ കാണുന്നത് വസീം അക്രത്തിന് ഹരമായിരുന്ന കാര്യമാണെന്നാണ് വെളിപ്പെടുത്തിയത്. തന്റെ ആദ്യ ഭര്‍ത്താവ് ഇജാസ് റഹ്മാന്‍ ലോകത്തെ ഏറ്റവും ക്രൂരനും പൈശാചികനുമായ മനുഷ്യനായിരുന്നെന്നും റെഹം ആരോപിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ പേരില്‍ 14 ദിവസത്തിനുള്ളില്‍ ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അക്രം, സുള്‍ഫിഖര്‍ ബുഖാരി, ഇജാസ് റെഹ്മാന്‍, അനിലാ ഖ്വാജ എന്നിവരെല്ലാം രംഗത്ത് വന്നിട്ടുണ്ട്്. ഇമ്രാന്‍ഖാന്റെ ആദ്യഭാര്യ ജെമൈമ ഗോള്‍ഡ് സ്മിത്തും തന്നെയും 16 വയസ്സുള്ള മകനെയും അപമാനിച്ചതില്‍ റെഹത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.

Ads by Google
Wednesday 13 Jun 2018 12.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW