Wednesday, June 26, 2019 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
എന്‍. രമേഷ്
Wednesday 13 Jun 2018 12.14 AM

ബി.ജെ.പി. അധ്യക്ഷന്‍: ദേശീയ നേതാവ് വിളിച്ച യോഗം പൊളിഞ്ഞു; കെ. സുരേന്ദ്രനെ നിയമിച്ചാല്‍ പ്രചാരകന്‍മാരെ തിരിച്ചുവിളിക്കാന്‍ ആര്‍.എസ്.എസ്.

uploads/news/2018/06/225411/8.jpg

പാലക്കാട്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ കണ്ടെത്തല്‍ അനിശ്ചിതത്വത്തിലായിരിക്കെ ദേശീയ നേതാവ് വിളിച്ചുചേര്‍ത്ത സമവായയോഗം പൊളിഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നാലു പേരെയാണു വിളിച്ചതെങ്കിലും പങ്കെടുത്തത് കെ. സുരേന്ദ്രന്‍ മാത്രം. ഇത്തരമൊരു യോഗം വിളിച്ചതില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കു കടുത്ത അതൃപ്തി.

ബി.ജെ.പി. ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷാണു യോഗം വിളിച്ചത്. പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിന് എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ എത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ എത്തില്ലെന്ന് രമേശ് അറിയിച്ചതായാണ് സൂചന.

സംസ്ഥാന ബി.ജെ.പിയിലെ വി. മുരളീധരന്‍ പക്ഷക്കാരനായാണു ബി.എല്‍. സന്തോഷിനെ കരുതുന്നത്. കുമ്മനം രാജശേഖരന്റെ അപ്രതീക്ഷിത മാറ്റത്തിനു പിന്നില്‍ ഇദ്ദേഹത്തിന്റെ ഇടപെടലുണ്ടെന്ന് മറുപക്ഷത്തിനു പരാതിയുണ്ട്. കെ. സുരേന്ദ്രനെ നിയമിച്ചാല്‍ നിലവില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി, സഹസംഘടനാ സെക്രട്ടറി ചുമതകള്‍ വഹിക്കുന്ന പ്രചാരകന്‍മാരെ ആര്‍.എസ്.എസ്. തിരിച്ചുവിളിക്കാനും സാധ്യതയേറി. തുടര്‍ന്നാണ് സമവായം തേടി ബി.എല്‍. സന്തോഷ് പാലക്കാട്ട് യോഗം വിളിച്ചത്. സംഘടനാ സെക്രട്ടറി എം. ഗണേഷും സഹസംഘടനാ സെക്രട്ടറി കെ. സുഭാഷും െവെകി യോഗത്തിന് എത്തി.

പ്രസിഡന്റ് സ്ഥാനം അനിശ്ചിതത്വത്തില്‍ നില്‍ക്കെ ഇങ്ങനെയൊരു യോഗം വിളിച്ചതില്‍ ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, പി.എസ്. ശ്രീധരന്‍പിള്ള, കെ.വി. ശ്രീധരന്‍ എന്നിവര്‍ ദേശീയ അധ്യക്ഷനെ രേഖാമൂലം അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്.

Ads by Google
എന്‍. രമേഷ്
Wednesday 13 Jun 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW