Wednesday, August 22, 2018 Last Updated 16 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.14 AM

വി.എസിനു ദേഹാസ്വാസ്‌ഥ്യം: നിയമസഭയില്‍ ആശങ്ക

uploads/news/2018/06/225406/3.jpg

തിരുവനന്തപുരം: നിയമസഭയില്‍ ഉപധനാഭ്യര്‍ഥനാ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനു ദേഹാസ്വാസ്‌ഥ്യം. പതിവുശൈലിയിലുള്ള പ്രസംഗം 10 മിനിറ്റ്‌ പിന്നിട്ടപ്പോഴേക്കും വി.എസ്‌. പെട്ടെന്നു നിര്‍ത്തിയതോടെ സഭയില്‍ ആശങ്ക പടര്‍ന്നു.
നിശബ്‌ദതയ്‌ക്കിടയില്‍ "സഖാവേ, എന്തെങ്കിലും പ്രശ്‌നം" എന്നു ചോദിച്ച്‌ പിന്‍നിരയില്‍നിന്ന്‌ എസ്‌. ശര്‍മ ഓടിയെത്തി. അപ്പോഴും എഴുതിത്തയാറാക്കിയ പ്രസംഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു അച്യുതാനന്ദന്‍. സീറ്റിലിരുന്ന്‌ പ്രസംഗം തുടരാനുള്ള അനുമതി സ്‌പീക്കര്‍ പലകുറി ആവര്‍ത്തിച്ചെങ്കിലും വി.എസ്‌. പ്രസംഗം നിര്‍ത്തിയിടത്തുനിന്നു വീണ്ടും തുടങ്ങി. 13 മിനിറ്റ്‌ കൊണ്ട്‌ പ്രസംഗം പൂര്‍ത്തിയാക്കുന്നതു വരെയും ഒരു സഹായിയെ വി.എസിനു പിന്നില്‍ നിര്‍ത്തിയിരുന്നു.ശരീരം അല്‍പ്പമൊന്നു തളര്‍ന്നെന്നു തോന്നിച്ചെങ്കിലും വാക്കുകളില്‍ മാര്‍ദവം ഏശിയതേയില്ല.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പും ബി.ജെ.പി, യു.ഡി.എഫ്‌. രാഷ്‌ട്രീയവുമൊക്കെ വിഷയമാക്കി പ്രതിപക്ഷത്തെ കണക്കിനു പ്രഹരിച്ച്‌ ഭരണപക്ഷത്തിന്റെ നിറഞ്ഞ കൈയടി നേടിയാണ്‌ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്‌.

'എമണ്ടന്‍ പാര്‍ട്ടി' വന്നിട്ടും ചെങ്ങന്നൂരില്‍ തോറ്റില്ലേ!
തിരുവനന്തപുരം: പാലായിലെ "എമണ്ടന്‍ പാര്‍ട്ടി"യുടെ നേതാവിനെ കൂട്ടുപിടിച്ചിട്ടും ചെങ്ങന്നൂരില്‍ യു.ഡി.എഫിന്‌ എമണ്ടന്‍ പണി കിട്ടിയെന്നു വി.എസ്‌. അച്യുതാനന്ദന്‍. യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ പാലാക്കാരനു കഴിഞ്ഞു. എന്നിട്ടും, മാണിക്ക്‌ അവാര്‍ഡെന്നപോലെ രാജ്യസഭാ സീറ്റ്‌ കൊടുത്തു.
രാജ്യസഭാ സീറ്റ്‌ മോഹിച്ച കോണ്‍ഗ്രസുകാര്‍ക്കെല്ലാം നല്ല പണി കൊടുത്തുകൊണ്ടാണ്‌ മാണി സീറ്റും കൊണ്ടുപോയത്‌. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി.
എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി സജി ചെറിയാനെ "കായംകുളം കൊച്ചുണ്ണി" എന്നൊഴികെ എല്ലാം വിളിച്ചാണ്‌ യു.ഡി.എഫും ബിജെ.പിയും പ്രചാരണം നടത്തിയതെന്നും നിയമസഭയില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്‌ അവതരിപ്പിച്ച ഉപധനാഭ്യര്‍ഥനയെ പിന്താങ്ങി സംസാരിച്ച വി.എസ്‌. പറഞ്ഞു.
എന്തായിരുന്നു ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ വെല്ലുവിളി! മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, അമ്പും വില്ലും... ഒടുവില്‍ പവനായി ശവമായെന്ന അവസ്‌ഥയായി.
ചെങ്ങന്നൂരിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ശ്രമിച്ചു. ചെന്നിത്തലയുടെ മണ്ഡലത്തിലും ഉമ്മന്‍ ചാണ്ടിയുടെ വീടിനു ചുറ്റുമുള്ള വാര്‍ഡുകളിലും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി അമ്പേ പരാജയപ്പെട്ടു. കോണ്‍ഗ്രസിലും യു.ഡി.എഫിലും ഇപ്പോള്‍ കൂട്ടപ്പൊരിച്ചിലാണ്‌.
കുശുമ്പ്‌, കുന്നായ്‌മ, കൂടോത്രം തുടങ്ങിയ കലാപരിപാടികളാണു നടക്കുന്നതെന്നും വി.എസ്‌. പറഞ്ഞു.

Ads by Google
Wednesday 13 Jun 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW