Tuesday, October 23, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Wednesday 13 Jun 2018 12.13 AM

ബി.ജെ.പി. പിന്തുണയോടെ രാജ്യസഭാ ഉപാധ്യക്ഷ സ്‌ഥാനത്തില്‍ വീണ്ടും കണ്ണ്; പി.ജെ. കുര്യനെ തഴഞ്ഞത് ഹൈക്കമാന്‍ഡുതന്നെ

uploads/news/2018/06/225397/p.j.-Kurian.jpg

കോട്ടയം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ വിവാദം കൊഴുക്കുന്നതിനിടെ പി.ജെ. കുര്യനു സീറ്റ്‌ ലഭിക്കാതിരുന്നതിനു പിന്നില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലെന്നു സുചന.

പി.ജെ. കുര്യനെ ഒഴിവാക്കാനാണു രാജ്യസഭാ സീറ്റ്‌ കേരളാ കോണ്‍ഗ്രസി(എം)നു നല്‍കിയതെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ്‌ അദ്ദേഹത്തെ മാറ്റാന്‍ ഹൈക്കമാന്‍ഡും ശ്രമിച്ചെന്ന സൂചന പുറത്തു വന്നത്‌. ഇതു ബോധ്യപ്പെടുത്തുന്നതിന്റെഭാഗമായാണ്‌ പി.ജെ. കുര്യന്‌ സീറ്റ്‌ നിഷേധിച്ച സംഭവത്തില്‍ പരാതി ഉള്ളവര്‍ക്ക്‌ രാഹുല്‍ ഗാന്ധിയുമായി നേരിട്ട്‌ സംസാരിക്കാമെന്ന നിലപാടുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയത്‌. തനിക്കു സീറ്റ്‌ നഷ്‌ടമാകുന്നതിനു കാരണം ഉമ്മന്‍ ചാണ്ടിയാണെന്ന ആരോപണത്തിലായിരുന്നു പി.ജെ. കുര്യന്‍. രാജ്യസഭയിലെ പി.ജെ. കുര്യന്റെ കാലാവധി കഴിയുന്നതോടെ പുതിയ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടിവരും. താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യസഭാ ഉപാധ്യക്ഷ സ്‌ഥാനത്തേക്കു ബി.ജെ.പി. എതിര്‍ക്കില്ലെന്ന സൂചന പി.ജെ. കുര്യന്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.

ബി.ജെ.പി.യുടെ പിന്തുണയോടെ രാജ്യസഭാ ഉപാധ്യക്ഷ സ്‌ഥാനത്തേക്കു കോണ്‍ഗ്രസ്‌ പ്രതിനിധി വരുന്നത്‌ 2019-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക്‌ തിരിച്ചടിയാകുമെന്നായിരുന്നു കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിന്റൈ വിലയിരുത്തല്‍. ഇതു മുന്നില്‍ കണ്ട്‌ പി.ജെ. കുര്യനെ ഒഴിവാക്കാനുളള സംസ്‌ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ്‌ അംഗീകരിക്കുകയായിരുന്നു.
രാജ്യസഭയിലെ ചില നിര്‍ണയാക തീരുമാനങ്ങള്‍ എടുക്കുന്ന വേളയില്‍ പി.ജെ. കുര്യന്റെ നിലപാട്‌ ബി.ജെ.പി.ക്ക്‌ അനുകൂലമാകുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

ഗുലാം നബി ആസാദ്‌ അടക്കമുളള ദേശീയ നേതാക്കള്‍ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ മുന്നില്‍ ഈ വിഷയം പലതവണ ചൂണ്ടിക്കാട്ടുകയും ചെയ്‌തിരുന്നു. പി.ജെ.കുര്യനെ ഒഴിവാക്കണമെന്ന്‌ സംസ്‌ഥാന നേതാക്കള്‍ തീരുമാനിച്ചാലും ഹൈക്കമാന്‍ഡിന്റെ അനുമതിയില്ലാതെ നടക്കില്ല. ഇതോടെയാണു പി.ജെ. കുര്യനെ മാറ്റാനുളള തീരുമാനം ഹൈക്കമാന്‍ഡിന്റെ അറിവോടെയാണെന്നു വ്യക്‌തമാകുന്നത്‌.

Ads by Google
ഷാലു മാത്യു
Wednesday 13 Jun 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW