Tuesday, October 23, 2018 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.07 AM

ആത്മീയഗുരു ഭയ്യു മഹാരാജ്‌ വെടിയുതിര്‍ത്ത്‌ ജീവനൊടുക്കി

uploads/news/2018/06/225369/3.jpg

ഇന്‍ഡോര്‍: മധ്യപ്രദേശിലെ പ്രമുഖ ആത്മീയഗുരു ഭയ്യു മഹാരാജ്‌ (50)സ്വയം വെടിവച്ചു മരിച്ചു. മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടശേഷം തലയ്‌ക്കു വലതു ഭാഗത്തു വെടിവയ്‌ക്കുകയായിരുന്നെന്ന്‌ ഉന്നതപോലീസ്‌ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.
വാതില്‍ തകര്‍ത്ത്‌ അകത്തുകയറി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയിലേക്കു നയിക്കാനുണ്ടായ കാരണത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വ്യക്‌തതവരൂ എന്നും പോലീസ്‌ പറഞ്ഞു. ഇദ്ദേഹത്തിന്റെ കൈപ്പടയിലുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്‌. കൈപ്പട ഭയ്യു മഹാരാജിന്റേതു തന്നെയാണെന്നു വീട്ടുകാര്‍ പറഞ്ഞു. വ്യക്‌തതവരുത്താന്‍ വിദഗ്‌ധരെക്കൊണ്ട്‌ പരിശോധിപ്പിക്കുമെന്നു പോലീസ്‌ പറഞ്ഞു. വിവരമറിഞ്ഞ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ച ബോംബെ ആശുപത്രിക്കു മുന്നില്‍ അനുയായികള്‍ തടിച്ചുകൂടി.
ഉദയ്‌സിങ്‌ ദേശ്‌മുഖ്‌ എന്നായിരുന്നു ഭയ്യു മഹാരാജിന്റെ പൂര്‍വാശ്രമത്തിലെ പേര്‌. ആദ്യ ഭാര്യ മാധവി രണ്ടുവര്‍ഷം മുമ്പ്‌ മരിച്ചുപോയിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്‌. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഡോ. ആയുഷി ശര്‍മയെ അദ്ദേഹം വിവാഹം കഴിച്ചു.
ആത്മീയ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും പ്രശസ്‌തനായിരുന്നു ഭയ്യു മഹാരാജ്‌. മധ്യപ്രദേശ്‌ സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രിലില്‍ അഞ്ചു സന്യാസിമാര്‍ക്ക്‌ ക്യാബിനറ്റ്‌ പദവി നല്‍കിയപ്പോള്‍ ഭയ്യു മഹാരാജും അതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം പദവി നിരസിച്ചു. നിരവധി രാഷ്‌ട്രീയക്കാരും ചലച്ചിത്രതാരങ്ങളും അദ്ദേഹത്തിന്റെ അനുയായികളായിരുന്നു.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്‌, മുന്‍മുഖ്യമന്ത്രി വിലാസ്‌ റാവു ദേശ്‌മുഖ്‌, മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ തുടങ്ങിയവര്‍ ഭയ്യു മഹാരാജിന്റെ അുനുയായികളായിരുന്നു. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാന്‍, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി തുടങ്ങിയവര്‍ മഹാരാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Ads by Google
Wednesday 13 Jun 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW