Sunday, June 16, 2019 Last Updated 15 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.07 AM

ആര്‍.എസ്‌.എസിനെതിരായ പരാമര്‍ശം: രാഹുലിനെതിരേ കുറ്റം ചുമത്തി

uploads/news/2018/06/225368/2.jpg

താനെ: ഗാന്ധിജിയെ വധിച്ചത്‌ ആര്‍.എസ്‌.എസുകാരാണെന്ന വിവാദ പ്രസംഗത്തിന്റെ പേരിലുള്ള മാനഷ്‌ടക്കേസില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ കോടതി കുറ്റം ചുമത്തി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകളാണു ഭിവണ്ടിയിലെ സിവില്‍ കോടതി രാഹുലിനെതിരേ ചുമത്തിയത്‌. 499-ാം വകുപ്പു പ്രകാരമുള്ള മാനനഷ്‌ടക്കുറ്റം തെളിയിക്കപ്പെട്ടാല്‍ 500-ാം വകുപ്പനുസരിച്ച്‌ രണ്ടു വര്‍ഷം വരെ വെറും തടവോ പിഴയോ രണ്ടും കൂടിയോ ആണു ശിക്ഷ.
ശക്‌തമായ സുരക്ഷാവലയത്തില്‍ കോടതിയില്‍ നേരിട്ടു ഹാജരായ രാഹുല്‍, കുറ്റം ചെയ്‌തിട്ടില്ലെന്ന വാദമാണ്‌ ഉന്നയിച്ചത്‌. കേസ്‌ ഇനി ഓഗസ്‌റ്റ്‌ പത്തിനു പരിഗണിക്കും. നേരിട്ടു ഹാജരാകുന്നതില്‍നിന്നു രാഹുലിനെ ഒഴിവാക്കി.
മഹാരാഷ്‌ട്ര താനെയിലെ ഭിവണ്ടിയില്‍ 2014 മാര്‍ച്ച്‌ ആറിനു നടത്തിയ റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം തന്നെയും താന്‍ ഭാഗമായ സംഘടനയെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു വാദിച്ച്‌ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ രാജേഷ്‌ കുന്തെയാണു പരാതി നല്‍കിയത്‌.
കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ രാഹുല്‍ നേരത്തേ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഒരു സംഘടനയെ അപ്പാടെ ആക്ഷേപിക്കരുതായിരുന്നെന്നും മാപ്പു പറയുകയോ വിചാരണ നേരിടുകയോ ചെയ്യണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തുടര്‍ന്ന്‌, വിചാരണ നേരിടാന്‍ തയാറാണെന്നു വ്യക്‌തമാക്കി ഹര്‍ജി പിന്‍വലിച്ചതോടെയാണു വിചാരണക്കോടതി തുടര്‍നടപടികള്‍ ആരംഭിച്ചത്‌.
ഇത്‌ ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും ആര്‍.എസ്‌.എസും ബി.ജെ.പിയും തനിക്കെതിരേ എത്ര കേസുകള്‍ കൊടുത്താലും നേരിടുമെന്നും രാഹുല്‍ പിന്നീടു പറഞ്ഞു.

Ads by Google
Wednesday 13 Jun 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW