Monday, June 18, 2018 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.07 AM

ലഫ്‌. ഗവര്‍ണറുടെ ഓഫീസില്‍ പോര്‍മുഖം തുറന്ന്‌ കെജ്രിവാള്‍

uploads/news/2018/06/225367/1.jpg

ഡല്‍ഹി: ഐ.എ.എസുകാരുടെ സമരവുമായി ബന്ധപ്പെട്ട്‌ എ.എ.പി. സര്‍ക്കാരും ലഫ്‌റ്റനന്റ്‌ ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കം മൂര്‍ച്‌ഛിക്കുന്നു. മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും സഹപ്രവര്‍ത്തകരും ഗവര്‍ണറുടെ ഓഫീസില്‍ പോര്‍മുഖം തുറന്നു. രണ്ടുദിവസമായി അവിടെ തങ്ങിയും മന്ത്രിമാര്‍ സമരം നടത്തുകയാണ്‌.
ഗവര്‍ണര്‍ക്കെതിരേ തിങ്കളാഴ്‌ച വൈകിട്ട്‌ തുടങ്ങിയ പ്രതിഷേധം ഇന്നലെ രാത്രിയും തുടര്‍ന്നു. അദ്ദേഹത്തിന്റെ വസതിക്കു ചുറ്റം എ.എ.പി. പ്രവത്തകരും തടിച്ചുകൂടിയിട്ടുണ്ട്‌. പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിന്റെ വസതിക്കു ചുറ്റം സുരക്ഷ ശക്‌തമാക്കി. റോഡുകള്‍ ബാരിക്കേഡ്‌ തീര്‍ത്ത്‌ തടഞ്ഞിട്ടുണ്ട്‌.
ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ നാലു മാസമായി തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക, അനാവശ്യ സമരം ചെയ്യുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക്‌ അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പ്രതിഷേധിച്ചത്‌. ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്‌ എന്നിവരും തിങ്കളാഴ്‌ച ലഫ്‌.ഗവര്‍ണര്‍ അനില്‍ ബൈജലിനെ ഈ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അദ്ദേഹം അംഗീകരിച്ചില്ല. തുടര്‍ന്ന്‌ കെജ്‌രിവാളും സഹപ്രവര്‍ത്തകരും ഓഫീസില്‍ നിന്നിറങ്ങാതെ രാത്രിയില്‍ തങ്ങി.
ഇന്നലെ രാവിലെ കെജ്‌രിവാള്‍ വീഡിയോ സന്ദേശത്തിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തു. ജനങ്ങള്‍ക്കു വേണ്ടിയാണ്‌ സമരം ചെയ്യുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഉദ്യോഗസ്‌ഥരുടെ സമരം കാരണം സ്‌തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഇന്നലെ രാവിലെ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അനിശ്‌ചിതകാല നിരാഹാരവും ആരംഭിച്ചു.
പ്രശ്‌നപരിഹാര ചര്‍ച്ചക്കിടയില്‍ കെജ്‌രിവാളും എം.എല്‍.എമാരും ഭീഷണിപ്പെടുത്തിയതായി ലഫ്‌. ഗവര്‍ണറുടെ ഓഫീസ്‌ അറിയിച്ചു. ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ സമരം നിര്‍ത്തിയില്ലെങ്കില്‍ എസ്‌മ ചുമത്താന്‍ നിര്‍ബന്ധിതരാവുമെന്ന്‌ അറിയിച്ച്‌ ഇന്നലെ ഗവര്‍ണര്‍ക്ക്‌ കെജ്‌രിവാള്‍ കത്തയച്ചു.

Ads by Google
Wednesday 13 Jun 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW