Tuesday, October 23, 2018 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.01 AM

'ഞാനില്ലാതെ എന്തു ലോകകപ്പ്‌'

uploads/news/2018/06/225360/2.jpg

ഗ്രൗണ്ടിലും പുറത്തും ഒരുപോലെ തിളങ്ങുന്ന താരമാണ്‌ സ്വീഡന്റെ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌. കളത്തില്‍ അക്രോബാറ്റിക്‌ ഗോളുകളാണ്‌ സ്ലാട്ടന്റെ മുഖമുദ്രയെങ്കില്‍ പുറത്ത്‌ ഉരുളയ്‌ക്ക് ഉപ്പേരി പോലുള്ള വാക്കുകളാണ്‌ തുറുപ്പ്‌ചീട്ട്‌.
ലോകകപ്പിനുള്ള സ്വീഡിഷ്‌ ടീമിലേക്ക്‌ ക്ഷണം ലഭിക്കാതെ വന്നതിനു പിന്നാലെ സ്ലാട്ടന്‍ തുറന്നടിച്ചു. ''ഞാന്‍ ഇല്ലാതെയെന്തു ലോകകപ്പ്‌''. തന്റെ വാക്കുകള്‍ ഒന്നുകൂടി ഉറപ്പിച്ച്‌ സ്ലാട്ടന്‍ ഇന്നലെ പ്രതികരിച്ചു. ടീമിലില്ലെങ്കിലും താന്‍ റഷ്യയില്‍ ഉണ്ടാകുമെന്നും താനില്ലാതെ ലോകകപ്പിനു പൂര്‍ണതയില്ലെന്നും ഫിഫ ഡോട്ട്‌ കോമിനു നല്‍കിയ അഭിമുഖത്തില്‍ സ്ലാട്ടന്‍ പറഞ്ഞു. അഭിമുഖത്തിന്റെ സംക്ഷിപ്‌ത രൂപം ചുവടെ...

? റഷ്യയില്‍ ഉണ്ടാകുമോ
ഞാന്‍ ടീമില്‍ ഇല്ലെന്നത്‌ പരമമായ സത്യമാണ്‌. പക്ഷേ നാലു വര്‍ഷം മുമ്പ്‌ ഞാന്‍ പറഞ്ഞത്‌ ആവര്‍ത്തിക്കുന്നു. ഞാനില്ലാത്ത ലോകകപ്പ്‌ ലോകകപ്പേയല്ല. അതിനാല്‍ ഞാന്‍ റഷ്യയില്‍ ഉണ്ടാകും. ലോകകപ്പിലെ ഓരോ മുഹൂര്‍ത്തങ്ങളും തൊട്ടരികെ നിന്ന്‌ ആസ്വദിക്കും.

? ടീമില്‍ ഇടം ലഭിക്കാത്തത്‌
ടീമിലുണ്ടോ ഇല്ലയോ എന്നത്‌ എന്നെ ഇപ്പോള്‍ ബാധിക്കുന്ന പ്രശ്‌നമല്ല. ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ജ്വരത്തിലാണ്‌ ഞാന്‍. റഷ്യയില്‍ എത്തി ചില മത്സരങ്ങള്‍ കാണണം, നാടുകളും സ്‌റ്റേഡിയങ്ങളും പല ഭാഷക്കാരായ ആരാധകരെയും കാണണം. ഒരുപാട്‌ കാര്യങ്ങള്‍ പ്ലാന്‍ ചെയ്‌തിട്ടുണ്ട്‌. അതിന്റെ ത്രില്ലിലാണ്‌.

? റഷ്യയില്‍ ആര്‍ക്കാണ്‌ സാധ്യത.
കിരീട സാധ്യത ആര്‍ക്കെന്ന്‌ ഉറപ്പിച്ചു പറയാനാകില്ല. ബ്രസീല്‍, സ്‌പെയിന്‍, ജര്‍മനി എന്നിവരാണ്‌ മുന്നില്‍. തീര്‍ച്ചയായും സ്വീഡനും അര്‍ജന്റീനയ്‌ക്കും സാധ്യതയുണ്ട്‌. അവര്‍ ഫേവറൈറ്റുകള്‍ അല്ലാതെയാണ്‌ വരുന്നത്‌. കരുതിയിരിക്കണം അവരെ. എന്റെ ഇപ്പോഴത്തെ രാജ്യം യു.എസ്‌.എയാണ്‌. അവര്‍ ലോകകപ്പില്‍ കളിക്കുന്നില്ലെന്നത്‌ സങ്കടകരമാണ്‌.

? സ്വീഡന്റെ സാധ്യതകള്‍ എങ്ങനെ.
യോഗ്യതാ റൗണ്ടില്‍ ചില വമ്പന്‍ ടീമുകളെ തോല്‍പിച്ചാണ്‌ സ്വീഡന്‍ റഷ്യയിലേക്കു വരുന്നത്‌. എന്നാല്‍ ഫൈനല്‍ റൗണ്ട്‌ മറ്റൊരു തലമാണ്‌. അവിടെ എന്തു സംഭവിക്കുമെന്ന്‌ പറയാനാകില്ല. മികച്ച കളി കാഴ്‌ചവയ്‌ക്കുന്നവര്‍ ജയിക്കും. സ്വീഡന്‌ അതിനാകട്ടെ എന്നു പ്രത്യാശിക്കുന്നു.

? സ്വീഡന്റെ മത്സരം സമ്മര്‍ദ്ദമുണ്ടാക്കുമോ.
ഇല്ല, ഒരിക്കലുമില്ല. ഞാന്‍ ത്രില്ലടിച്ചിരിക്കുകയാണ്‌. ഒട്ടും സമ്മര്‍ദ്ദമില്ല. സ്വീഡനു ജയിക്കാന്‍ വേണ്ടി കളത്തിലിറങ്ങാനാകുമോയെന്നൊക്കെയാണ്‌ ഞാന്‍ ചിന്തിക്കുന്നത്‌.

? സൂപ്പര്‍ താരങ്ങള്‍.
ഫുട്‌ബോള്‍ ഒരു വ്യക്‌തിഗത ഗെയിമല്ല; മറിച്ച്‌ ടീം ഗെയിമാണ്‌. എങ്കിലും ലയണല്‍ മെസിയും നെയ്‌മറുമാകും താരങ്ങള്‍. മെസി ലോകത്തെ ഏറ്റവും മികച്ച താരമാണ്‌. ടീം അദ്ദേഹത്തെ പിന്തുടരുകയാണ്‌ ചെയ്യുന്നത്‌.
പരുക്കില്‍ നിന്നു മുക്‌തനായി എത്തുന്ന നെയ്‌മറും മികച്ച ഫോമിലാണ്‌. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും ലോകകപ്പിന്റെ താരമാകാന്‍ സാധ്യതയുള്ളയാളാണ്‌.

Ads by Google
Wednesday 13 Jun 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW