Monday, June 18, 2018 Last Updated 6 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 11.55 PM

റീട്ടെയ്‌ല്‍ പണപ്പെരുപ്പം 4.87%

ന്യൂഡല്‍ഹി: ഉപഭോക്‌തൃവില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ വന്‍വര്‍ധന. മേയില്‍ 4.87 ശതമാനമാണ്‌ റീട്ടെയ്‌ല്‍ പണപ്പെരുപ്പം. നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. ഏപ്രിലില്‍ 4.58 ശതമാനമായിരുന്നു പണപ്പെരുപ്പം. എണ്ണവിലക്കയറ്റവും തുടര്‍ന്നുണ്ടായ ഭക്ഷ്യ, ഭക്ഷ്യേതര സാധനങ്ങളുടെ വിലക്കയറ്റവുമാണ്‌ സൂചികയെ പ്രതികൂലമായി ബാധിച്ചത്‌.
ആര്‍.ബി.ഐയുടെ പ്രഖ്യാപിത പണപ്പെരുപ്പ ലക്ഷ്യമായ നാലുശതമാനത്തെ തുടര്‍ച്ചയായി ഏഴാം മാസമാണ്‌ സൂചിക മറികടക്കുന്നത്‌. 3.10 ശതമാനമാണ്‌ കഴിഞ്ഞമാസം ഭക്ഷ്യ പണപ്പെരുപ്പമെന്ന്‌ സെന്‍ട്രല്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസ്‌ കണക്കുകള്‍ വ്യക്‌തമാക്കി. ഏപ്രിലിലിത്‌ 2.8 ശതമാനമായിരുന്നു.
പണപ്പെരുപ്പ ആശങ്ക മുന്നില്‍ കണ്ട റിസര്‍വ്‌ ബാങ്ക്‌ കഴിഞ്ഞയാഴ്‌ച അടിസ്‌ഥാന നിരക്കുകളായ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ .25 ശതമാനം ഉയര്‍ത്തിയിരുന്നു. നാലര വര്‍ഷത്തിനുശേഷമാണ്‌ റിസര്‍വ്‌ ബാങ്ക്‌ നിരക്കുകള്‍ ഉയര്‍ത്തിയത്‌.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ സാമ്പത്തിക വിദഗ്‌ദ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ കണക്കുകളില്‍ കഴിഞ്ഞ ദിവസം പണപ്പെരുപ്പം 4.83 ശതമാനമായിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍.
അതേസമയം ഏപ്രിലില്‍ വ്യാവസായിക ഉത്‌പാദനം 4.9 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം ഇതേ സമയമിത്‌ 3.2 ശതമാനമായിരുന്നു. സൂചികകളുടെ പ്രധാന മാനദണ്ഡമായി ഉത്‌പാദന മേഖലയുടെ വളര്‍ച്ച 5.2 ശതമാനമാണ്‌. മാര്‍ച്ചിലിത്‌ 2.9 ശതമാനമായിരുന്നു. 77 ശതമാനമാണ്‌ ഉല്‍പ്പാദന മേഖലയുടെ സൂചികയിലേക്കുള്ള സംഭാവന.

Ads by Google
Tuesday 12 Jun 2018 11.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW