Thursday, January 17, 2019 Last Updated 54 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 02.44 PM

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വെളുത്തുള്ളി

uploads/news/2018/06/225304/fodtips120619a.jpg

''രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് വെളുത്തുള്ളി. "

1. പനിയും ചുമയും പെട്ടെന്ന് മാറുന്നതിന് വെളുത്തുള്ളി സഹായിക്കും. പനിയും ചുമയുമുള്ളപ്പോള്‍ വെളുത്തുള്ളി ചുട്ട് കഴിച്ചാല്‍ മതി.
2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയാഘാതത്തിന് വഴിവെയ്ക്കുന്നു.. വെളുത്തുള്ളിയിലുള്ള ചില ഘടകങ്ങള്‍ രക്തസമ്മര്‍ദ്ദം ഒഴിവാക്കും. രാത്രി ഉറങ്ങും മുമ്പ് അല്‍പ്പം വെളുത്തുള്ളി നുറുക്കി കഴിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാം.

3. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും വെളുത്തുള്ളി നല്ലതാണ്. വെളുത്തുള്ളി പാലില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു.
4. വായുസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും വെളുത്തുള്ളി പരിഹാരം കാണും. ഭക്ഷണത്തില്‍ വെളുത്തുള്ളി കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനപ്രശ്‌നങ്ങള്‍ മാറും.

5. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാന്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകള്‍ സഹായിക്കും.
6. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വെളുത്തുള്ളി സഹായിക്കുന്നു.

7. പോഷകഗുണങ്ങള്‍ ഒരുപാടുള്ള വെളുത്തുള്ളിയില്‍ കലോറി വളരെ കുറവാണെന്നുള്ളതും ആരോഗ്യത്തിന് ഫലപ്രദമാണ്.
8. രക്തശുദ്ധീകരണത്തിനും ദോഷം രക്തം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വെളുത്തുള്ളി.

9. വെളുത്തുള്ളി കൂടുതല്‍ കഴിയ്ക്കുന്നവരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവില്ല.
10. മുഖക്കുരു ഇല്ലാതാക്കുന്നതിനും വെളുത്തുള്ളി തന്നെ ശരണം. മുഖക്കുരു ഉള്ള സ്ഥലങ്ങളില്‍ വെളുത്തുള്ളി നീര് തേച്ചാല്‍ മതി. അമര്‍ത്തി തിരുമ്മാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം.

Ads by Google
Ads by Google
Loading...
TRENDING NOW